ഇന്ത്യയുടെ വളർച്ച 6.8 ശതമാനമാകുമെന്ന് ഐഎംഎഫ്ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ജൂൺ 30നകം അറിയിക്കണമെന്ന നിർദേശവുമായി നികുതി വകുപ്പ്കടലിലും ചൂട് കനത്തതോടെ മത്സ്യലഭ്യത കുറഞ്ഞുകേരളത്തെ കടത്തി വെട്ടി വികസനത്തിൻെറ തമിഴ്നാട് മോഡൽരാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി

മുത്തൂറ്റ് ഫിനാൻസുമായി കൈകോർത്ത് എയർടെൽ പേയ്‌മെന്റ്‌സ് ബാങ്ക്

മുംബൈ: എയർടെൽ താങ്ക്സ് ആപ്പ് വഴി സ്വർണ്ണ വായ്പകൾ നൽകുന്നതിന് മുത്തൂറ്റ് ഫിനാൻസുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി എയർടെൽ പേയ്‌മെന്റ് ബാങ്ക് അറിയിച്ചു. വായ്പയ്ക്ക് പ്രോസസിങ് ചാർജ് ഈടാക്കില്ലെന്നും പണയം വെച്ച സ്വർണത്തിന്റെ 75 ശതമാനം വരെ മുത്തൂറ്റ് ഫിനാൻസ് വായ്പയായി നൽകുമെന്നും പേയ്‌മെന്റ് ബാങ്ക് അറിയിച്ചു. വ്യക്തിപരം മുതൽ പ്രൊഫഷണലുകൾ വരെയുള്ള വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സുരക്ഷിതമായ വായ്പകളാണ് ഗോൾഡ് ലോണുകളെന്നും, എയർടെൽ താങ്ക്സ് ആപ്പ് വഴി എളുപ്പത്തിൽ ഗോൾഡ് ലോണുകൾ ലഭ്യമാക്കുന്നതിന് മുത്തൂറ്റ് ഫിനാൻസുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും എയർടെൽ പേയ്മെന്റ്സ് ബാങ്ക് പറഞ്ഞു.

എയർടെൽ പേയ്‌മെന്റ് ബാങ്കിനായി 5 ലക്ഷം ബാങ്കിംഗ് പോയിന്റുകളിൽ മുത്തൂറ്റ് ഈ വായ്പാ സൗകര്യം ലഭ്യമാകും.

X
Top