പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിൽ പരാതികള്‍ കുറയ്ക്കാന്‍ ഐആര്‍ഡിഎഐ

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇന്‍ഷുറന്‍സ് നിയന്ത്രണ ഏജന്‍സിയായ ഐആര്‍ഡിഎഐ പ്രത്യേക സമിതിയെ നിയോഗിച്ചു. സാധാരണക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ കൂടുതല്‍ പ്രയോജനകരമാക്കുക, പരാതികള്‍ വേഗത്തില്‍ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇന്‍ഷുറന്‍സ് അഡൈ്വസറി കമ്മിറ്റിക്കു കീഴില്‍ ഉപസമിതി രൂപീകരിച്ചത്.

ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി ഉടമകള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുക, കൂടുതല്‍ പേരിലേക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എത്തിക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകള്‍.

പരിശോധനയില്‍ പ്രധാനമായും ഉള്‍പ്പെടുന്നവ:
ലളിതമായ ക്ലെയിം നടപടികള്‍: ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്ന സമയത്ത് സാധാരണക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുക.

പുതിയ പോളിസി രൂപകല്പന: ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള നൂതനമായ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ അവതരിപ്പിക്കുക.

വിശ്വാസ്യത വര്‍ദ്ധിപ്പിക്കുക: പോളിസി ഉടമകളും ഇന്‍ഷുറന്‍സ് കമ്പനികളും തമ്മിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും സേവനം മെച്ചപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കും.

ആശുപത്രി നിരക്കുകളും തട്ടിപ്പുകളും നിയന്ത്രിക്കും
ആശുപത്രികള്‍ ഈടാക്കുന്ന നിരക്കുകള്‍ അനാവശ്യമായി വര്‍ധിപ്പിക്കല്‍, ഇന്‍ഷുറന്‍സ് തട്ടിപ്പുകള്‍ എന്നിവ തടയാനുള്ള നടപടികളും സമിതി ശുപാര്‍ശ ചെയ്യും. ആശുപത്രി ശൃംഖലകളുടെ പ്രവര്‍ത്തനം, ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഉപയോഗം എന്നിവ വഴി ഭരണപരമായ കാലതാമസം ഒഴിവാക്കി പോളിസി ഉടമയ്ക്ക് കൂടുതല്‍ മൂല്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. സമിതിയിലെ അംഗങ്ങള്‍ ആരൊക്കെയാണെന്ന് ഐആര്‍ഡിഎഐ വെളിപ്പെടുത്തിയിട്ടില്ല.

പൊതു-സ്വകാര്യ പങ്കാളിത്തം
സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികളും സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികളും എങ്ങനെ ഒത്തൊരുമിച്ച് കൊണ്ടുപോകാം എന്നതും സമിതി പരിശോധിക്കും. ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റി (ഒരു കമ്പനിയില്‍ നിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറുന്നത്) കൂടുതല്‍ എളുപ്പമാക്കാനും ആലോചനയുണ്ട്.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി നല്‍കിയ നിര്‍ദ്ദേശങ്ങളും ഈ സമിതി പരിഗണിക്കും.

ഇതില്‍ പ്രധാനമായും ഉള്‍പ്പെടുന്നവ:
പെരുമാറ്റച്ചട്ടം: ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ആശുപത്രികള്‍ക്കുമായി പ്രത്യേക പെരുമാറ്റച്ചട്ടം നടപ്പിലാക്കും.

നാഷണല്‍ ഹെല്‍ത്ത് ക്ലെയിംസ് എക്‌സ്‌ചേഞ്ച് : ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വേഗത്തിലാക്കാന്‍ ഡിജിറ്റല്‍ സംവിധാനമായ നാഷണല്‍ ഹെല്‍ത്ത് ക്ലെയിംസ് എക്‌സ്‌ചേഞ്ച്‌രാജ്യമെമ്പാടും വ്യാപിപ്പിക്കും.

ചികിത്സാ ചിലവ്: ചികിത്സാ ചിലവുകളിലെ വര്‍ദ്ധനവ് പഠിക്കുകയും എല്ലാവര്‍ക്കും താങ്ങാനാവുന്ന ഒരു അടിസ്ഥാന ഇന്‍ഷുറന്‍സ് പ്ലാന്‍ കൊണ്ടുവരികയും ചെയ്യും.

ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും മികച്ച സേവനവും ഉറപ്പാക്കുന്നതിനുള്ള ഐആര്‍ഡിഎഐയുടെ വലിയൊരു ചുവടുവെപ്പായാണ് ഈ സമിതിയുടെ രൂപീകരണത്തെ വിദഗ്ധര്‍.

X
Top