എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കുന്നു, താഴ്ച വരിച്ച് ഐആര്‍സിടി ഓഹരി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐആര്‍സിടിസി) ഓഹരി വ്യാഴാഴ്ച 6.50 ശതമാനം താഴ്ന്ന് 687.15 രൂപയില്‍ ക്ലോസ് ചെയ്തു. സര്‍ക്കാര്‍ തങ്ങളുടെ 5 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ ആരംഭിച്ചതാണ് ഓഹരിയെ തളര്‍ത്തിയത്. 680 രൂപ ഫ്ലോര്‍ പ്രൈസില്‍ ഓഫര്‍ ഫോര്‍ സെയ്ല്‍ വഴിയാണ് സര്‍ക്കാര്‍ 5 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നത്.

അടിസ്ഥാന ഇഷ്യൂ സൈസ് 2 കോടി എണ്ണം അഥവാ 2.5 ശതമാനം ഓഹരികളാണ്.മറ്റൊരു 2.5 ശതമാനം ഓവര്‍-സബ്‌സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനുമുണ്ട്. മൊത്തം
ഇഷ്യു വലുപ്പം 4 കോടി വരെ അല്ലെങ്കില്‍ 5 ശതമാനം ഓഹരികള്‍.

കഴിഞ്ഞ ആറ് മാസമായി കണ്‍സോളിഡേഷനിലായിരുന്ന ഓഹരിയാണ് ഐആര്‍സിടിസി. ഒരു വര്‍ഷത്തില്‍ 15 ശതമാനത്തിന്റെ നെഗറ്റീവ് ആദായമാണ് നല്‍കിയത്. 57,788 കോടി രൂപയാണ് വിപണി മൂല്യം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1:5 അനുപാതത്തില്‍ വിഭജനത്തിന് വിധേയമായി.

X
Top