2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

ഐആർസിടിസിയുടെ ത്രൈമാസ ലാഭത്തിൽ ഇരട്ടി വർദ്ധനവ്

ന്യൂഡൽഹി: മാർച്ചിൽ അവസാനിച്ച പാദത്തിൽ 213.78 കോടി രൂപയുടെ അറ്റാദായം നേടി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 103.78 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ അറ്റാദായം 105.99 ശതമാനം വർധന രേഖപ്പെടുത്തി. പ്രസ്തുത പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തെ 338.78 കോടി രൂപയിൽ നിന്ന് 103.95 ശതമാനം വർധിച്ച് 690.96 കോടി രൂപയായതായി സ്ഥാപനം അറിയിച്ചു.
ഇന്റർനെറ്റ് ടിക്കറ്റിംഗിൽ നിന്നുള്ള വരുമാനം 212.01 കോടിയിൽ നിന്ന് 292.82 കോടി രൂപയായപ്പോൾ, കാറ്ററിംഗിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 67.38 കോടിയിൽ നിന്ന് നാലിരട്ടി വർധിച്ച് 266.19 കോടി രൂപയായി. ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി ഒരു ഓഹരിക്ക് 1.5 രൂപ ലാഭവിഹിതം കമ്പനിയുടെ ഡയറക്ടർ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയ്ക്ക് ടിക്കറ്റിംഗ്, കാറ്ററിംഗ്, ടൂറിസം സേവനങ്ങൾ എന്നിവ നൽകുന്ന ഒരു ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC).

X
Top