എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിഞ്ഞു

മുംബൈ: രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിഞ്ഞു. ഡോളറിനെതിരെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 56 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ 86 കടന്നിരിക്കുകയാണ് രൂപയുടെ മൂല്യം.

ഒരു ഡോളര്‍ വാങ്ങാന്‍ 86.08 രൂപ നല്‍കേണ്ടി വരും. 86.25 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് 86.08 എന്ന നിലയിലേക്ക് രൂപ നില മെച്ചപ്പെടുത്തുകയായിരുന്നു.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷമാണ് രൂപയെ സാരമായി ബാധിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നതാണ് പ്രധാനമായും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്.

കൂടാതെ ഓഹരി വിപണി ദുര്‍ബലമായതും പുറത്തേയ്ക്കുള്ള വിദേശനിക്ഷേപ ഒഴുക്ക് തുടരുന്നതും രൂപയെ സ്വാധീനിച്ചു.

X
Top