സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

പ്രതികൂല സാഹചര്യത്തിലും കുലുങ്ങാതെ ഐപിഒ വിപണി

കൊച്ചി: ഡൊണാള്‍ഡ് ട്രംപിന്റെ ചരിത്ര വിജയത്തിന് ശേഷം മൂക്കുകുത്തിയ ഇന്ത്യൻ വിപണിക്ക് ഉണർവ് പകർന്ന് നാല് കമ്പനികളുടെ പ്രാരംഭ ഓഹരി വില്പന(ഐ.പി.ഒ) ഈ വാരം നടക്കും.

ഒരു മാസത്തിനിടെ ഇന്ത്യയിലെ പ്രധാന ഓഹരി സൂചികകളായ സെൻസെക്‌സ്, നിഫ്‌റ്റി എന്നിവ പത്ത് ശതമാനത്തിനടുത്ത് തകർച്ച നേരിട്ടിരുന്നു. മെയിൻ ബോർഡില്‍ രണ്ടും ചെറുകിട, ഇടത്തരം മേഖലയില്‍ രണ്ടും കമ്പനികളാണ് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നത്.

എൻ.ടി.പി.സിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ എൻ.ടി.പി.സി ഗ്രീൻ എനർജി, എൻവിറോ ഇൻഫ്രാ എൻജിനീയേഴ്‌സ്, ലമോസെയ്‌ക്, സി2സി അഡ്‌വാൻസ്‌ഡ് സിസ്‌റ്റംസ് എന്നിവയാണ് ഓഹരി വില്‌പനയ്ക്ക് തയ്യാറെടുക്കുന്നത്.

കഴിഞ്ഞ ദിവസം ഐ.പി.ഒ നടന്ന ബാംഗ്ളൂരിലെ സിംഗ ലോജിസ്‌റ്റിക്‌സ് സിസ്റ്റത്തിന്റെ ഓഹരികള്‍ നവംബർ 22ന് വിപണിയില്‍ ലിസ്‌റ്റ് ചെയ്യും.

പ്രധാന ഓഹരി വില്പനകള്‍

എൻ.ടി.പി.സി ഗ്രീൻ എനർജി
എൻ.ടി.പി.സി ഗ്രീൻ എനർജിയുടെ 92.5 കോടി ഓഹരികള്‍ വിറ്റഴിച്ച്‌ വിപണിയില്‍ നിന്ന് 10,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. നാളെ ആരംഭിക്കുന്ന ഓഹരി വില്‌പന നവംബർ 21ന് അവസാനിക്കും. ഓഹരി ഒന്നിന് 102 രൂപ മുതല്‍ 108 രൂപ വരെയാണ് വില നിശ്ചയിച്ചിട്ടുള്ളത്.

എൻവിറോ ഇൻഫ്രാ എൻജിനീയേഴ്സ്
സീവേജ് ട്രീറ്റ്‌മെന്റ് പ്ളാന്റുകള്‍ക്കും സീവേജ് സിസ്‌റ്റംസിലും വലിയ പദ്ധതികള്‍ നടപ്പാക്കുന്ന എൻവിറോ ഇൻഫ്രാ എൻജിനീയേഴ്‌സിന്റെ പ്രാരംഭ ഓഹരി വില്പന നവംബർ 22ന് ആരംഭിക്കും. കമ്ബനിയിലെ 4.3 കോടിയിലധികം ഓഹരികള്‍ വിറ്റഴിച്ച്‌ വികസനത്തിന് പണം കണ്ടെത്താനാണ് ശ്രമം.

ലമോസെയ്‌ക് ഇന്ത്യ
ഫ്ളഷ് ഡോറുകള്‍, അക്രിലിക് ഷീറ്റുകള്‍ തുടങ്ങിയവയുടെ വില്പന രംഗത്തുള്ള ലമോസെയ്‌ക് വിപണിയില്‍ നിന്ന് 61 കോടി രൂപയാണ് സമാഹരിക്കുന്നത്. നവംബർ 21 മുതല്‍ 26 വരെയാണ് ഓഹരി വില്‌പന. ഓഹരിയൊന്നിന് 200 രൂപയാണ് വില.

X
Top