
മുംബൈ: ഫെബ്രുവരിയിലെ ഗോള്‍ഡ് ഇടിഎഫുകളിലെ നിക്ഷേപം 5254 കോടി രൂപയായി കുറഞ്ഞു. ജനുവരിയില്‍ 24,039 കോടി രൂപ നിക്ഷേപിക്കപ്പെട്ട സ്ഥാനത്താണ് ഇത്. 78 ശതമാനം ഇടിവാണ് ഗോള്‍ഡ് ഇടിഎഫ് നിക്ഷേപത്തിലുണ്ടായത്.
അതേ സമയം മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗോള്‍ഡ് ഇടിഎഫ് നിക്ഷേപം 165 ശതമാനം വര്‍ധിച്ചു. 2025 ഫെബ്രുവരിയില്‍ 1979 കോടി രൂപയാണ് ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കപ്പെട്ടത്.
25 ഗോള്‍ഡ് ഇടിഎഫുകള്‍ ഫെബ്രുവരിയില്‍ നല്‍കിയ ശരാശരി നേട്ടം 0.19 ശതമാനമാണ്. ഫെബ്രുവരിയില്‍ ഗോള്‍ഡ് ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 1.84 ലക്ഷം കോടി രൂപയില്‍ നിന്ന് 1.83 ലക്ഷം കോടി രൂപയായി കുറഞ്ഞു.
ഫെബ്രുവരിയില്‍ സില്‍വര്‍ ഇടിഎഫുകളില്‍ 826 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് ഉണ്ടായത്.






