എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വരിക്കാര്‍ 935 ദശലക്ഷമായി

മുംബൈ: ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ വര്‍ധന. 2023 സെപ്റ്റംബര്‍ അവസാനത്തോടെ 918.19 ദശലക്ഷമായിരുന്നു. ഇത് 2023 ഡിസംബര്‍ അവസാനത്തോടെ 936.16 ദശലക്ഷത്തിലെത്തിയതായി ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ഏപ്രില്‍ 23 ന് അറിയിച്ചു.

ഇക്കാലയളവില്‍ 1.96 ശതമാനത്തിന്റെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി.

936.16 ദശലക്ഷം ഇന്റര്‍നെറ്റ് വരിക്കാരില്‍, വയേര്‍ഡ് ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 38.57 ദശലക്ഷമാണ്. വയര്‍ലെസ് ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 897.59 ദശലക്ഷവുമാണ്.

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വരിക്കാരും, നാരോ ബാന്‍ഡ് വരിക്കാരും ചേര്‍ന്നതാണ് ഇന്ത്യയിലെ ഇന്റര്‍നെറ്റ് വരിക്കാര്‍.

ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ 904.54 ദശലക്ഷവും, നാരോ ബാന്‍ഡ് വരിക്കാര്‍ 31.62 ദശലക്ഷവുമാണ്.
ട്രായ് റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ ടെലിഫോണ്‍ വരിക്കാരുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തിയെന്നാണ്.

2023 സെപ്റ്റംബര്‍ അവസാനത്തോടെ 1,181.13 ദശലക്ഷമായിരുന്നു ടെലിഫോണ്‍ വരിക്കാര്‍. ഇത് 2023 ഡിസംബര്‍ അവസാനത്തോടെ 1,190.33 ദശലക്ഷമായി വര്‍ധിച്ചു.

X
Top