പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

കേരളത്തിന്റെ സമ്പദ്ഘടന മെച്ചപ്പെട്ടെന്ന് ഫിച്ചിന്റെ വിലയിരുത്തൽ

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്ഘടന മെച്ചപ്പെട്ടെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ ഫിച്ചിന്റെ വിലയിരുത്തൽ. സമ്പദ്വ്യവസ്ഥയുടെ സ്ഥിരതവിലയിരുത്തുമ്പോൾ മധ്യനിരയിൽവരുന്ന ബിബി സ്റ്റേബിൾ എന്ന റേറ്റിങ്ങാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

കഴിഞ്ഞവർഷം ഒക്ടോബറിൽ ബിബി സ്റ്റേബിൾ എന്നതിൽനിന്ന് കേരളത്തെ ബിബി നെഗറ്റീവായി താഴ്ത്തിയിരുന്നു. വീണ്ടും പഴയ റേറ്റിങ് പുനഃസ്ഥാപിച്ചിരിക്കുകയാണ്. സാമ്പത്തികരംഗത്തെ വെല്ലുവിളികൾ നേരിടാനും കടംതിരിച്ചടയ്ക്കാനുമുള്ള ശേഷി വിലയിരുത്തിയാണ് ഈ റേറ്റിങ്.

കോവിഡ് മഹാമാരിക്കുശേഷം ആഗോള സമ്പദ്വ്യവസ്ഥയിൽ അനിശ്ചിതത്വം ഉണ്ടെങ്കിലും ഇന്ത്യയുടെയും കേരളത്തിന്റെയും സമ്പദ്ഘടന വളർച്ചയുടെ പാതയിലാണെന്ന് ഏജൻസി വിലയിരുത്തുന്നു.

2027 മാർച്ച് വരെ കേരളത്തിന് സ്ഥായിയായ സാമ്പത്തിക വളർച്ചയുണ്ടാവുമെന്നും ഏജൻസി പ്രതീക്ഷിക്കുന്നു. ഫിച്ച് റേറ്റിങ് മെച്ചപ്പെടുത്തിയത് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പത്രസമ്മേളനത്തിലും അറിയിച്ചു.

കേരളം ടൈപ്പ് എ

അന്താരാഷ്ട്ര റേറ്റിങ് ഏജന്സിയായ ഫിച്ച് കേരളത്തെ ടൈപ്പ് ‘എ’ പ്രദേശിക സര്ക്കാരായാണ് വിലയിരുത്തുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയില് ഉള്പ്പെടെ സര്ക്കാരിന്റെ ചെലവിന്റെ വലുപ്പവും കേന്ദ്രവുമായി നികുതി പങ്കുവെക്കുന്നതിനുള്ള ക്രമീകരണങ്ങളും വിലയിരുത്തിയാണിത്.

കടത്തില് ബിബിബി

കടത്തിന്റെ സുസ്ഥിരതയില് അതായത് സമ്പദ്വ്യവസ്ഥയ്ക്ക് കടത്തിന്റെ ആഘാതം താങ്ങാനുള്ള ശേഷിയില് മധ്യനിരയിലാണെങ്കിലും പൊതുവായ ക്രെഡിറ്റ് റേറ്റിങ്ങിനെക്കാള് ഒരു പടികൂടി താഴ്ത്തി ‘ബിബിബി’ റേറ്റിങ്ങാണ് സംസ്ഥാനത്തിന് ഏജന്സി നല്കിയിരിക്കുന്നത്.

സര്ക്കാരിന്റെ ബാധ്യതകളും അടിസ്ഥാനസൗകര്യ വികസനരംഗത്തെ വലിയ നിക്ഷേപവും കാരണം ഇപ്പോഴുള്ളതുപോലെ വരുമാനക്കമ്മി തുടരും. വായ്പയെടുക്കുന്നത് കൂടും. എന്നാല്, സമ്പദ്ഘടന വളരുന്നതിനാല് കടത്തിന്റെ ആഘാതം കുറയും. കടത്തിന്റെ അനുപാതം സ്ഥിരമായിരിക്കുകയും ചെയ്യും.

പ്രാഥമിക മാനദണ്ഡങ്ങള് അനുസരിച്ചുള്ള ഈ വിലയിരുത്തലില് കേരളം ‘എ’ കാറ്റഗറിയില് വരും. എന്നാല്, കടഭാരം കണക്കിലെടുക്കുമ്പോള് കേരളം ബി കാറ്റഗറിയിലാണ്. അതിനാലാണ് കടത്തിന്റെ സുസ്ഥിരതയില് ‘ബിബിബി’ റേറ്റിങ് നല്കിയത്.

X
Top