ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് 15% ത്രൈമാസ വരുമാന വളർച്ച രേഖപ്പെടുത്തി

മുംബൈ: മുൻനിര സ്വതന്ത്ര ഗ്രേഡിംഗ്, അക്രെഡിറ്റേഷൻ സേവന ദാതാക്കളിൽ ഒന്നായ ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഇന്ത്യ) ലിമിറ്റഡ് (ഐജിഐ) 2025 മാർച്ച് 31ന് അവസാനിച്ച പാദത്തിൽ 15% ത്രൈമാസ വരുമാന വളർച്ച രേഖപ്പെടുത്തി.

ഈ പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 3,048 മില്യൺ രൂപയും നികുതിക്ക് മുൻപുള്ള വരുമാനം (ഇബിഐറ്റിഡിഎ) 1,957 മില്യൺ രൂപയുമാണ്.

നികുതിക്ക് മുൻപുള്ള വരുമാനം 2024 ലെ നാലാം പാദത്തിലെ 57.4% ൽ നിന്ന് 2025 ലെ ഒന്നാം പാദത്തിൽ 64.2% ആയി മെച്ചപ്പെട്ടു. 2025 ലെ ഒന്നാം പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം (പിഎടി) 1,407 മില്യൺ രൂപയാണ്.

വാർഷികാടിസ്ഥാനത്തിൽ, 2024 ലെ ഒന്നാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ 10% വളർച്ചയും 2025 ലെ ഒന്നാം പാദത്തിലെ ഇബിഐറ്റിഡിഎയിൽ 13% വളർച്ചയും കമ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇബിഐറ്റിഡിഎ മാർജിനുകൾ വർഷം തോറും വർദ്ധിച്ച് 2024 ലെ ഒന്നാം പാദത്തിലെ 62.4% ൽ നിന്ന് 2025 ലെ ഒന്നാം പാദത്തിൽ 64.2% ആയി.

X
Top