കിരിത് പാരിഖ് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഇന്ത്യ; വാതക വില ഏപ്രില്‍ 01 മുതൽ കുറയും25 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് ആര്‍ബിഐ തയ്യാറാകും – റോയിട്ടേഴ്‌സ് പോള്‍രാജ്യത്ത് ക്യാമ്പസ് റിക്രൂട്ട്മെന്റിൽ ഇടിവ്വിദേശ നിക്ഷേപകർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കി സെബിഡെബ്റ്റ് ഫണ്ടുകള്‍ക്ക് നികുതി: ബാങ്കുകളില്‍ നിക്ഷേപം വര്‍ധിക്കും

സൗദി അറേബ്യ എണ്ണവില വര്‍ധിപ്പിച്ചു, അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

ന്യൂയോര്‍ക്ക്: സൗദി അറേബ്യ ക്രൂഡ് വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ഇതോടെ ഒപെക് പ്ലസിന്റെ ഉത്പാദനവര്‍ധനവുകൊണ്ടുണ്ടായ ഗുണം ഇല്ലാതെയായി. ബ്രെന്റ് എണ്ണവില 0.62 ശതമാനം വര്‍ധിച്ച് 120.46 ഡോളറും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 0.67 ശതമാനം വര്‍ധിച്ച് 119.42 ഡോളറുമായി.
സൗദി അറേബ്യ അവരുടെ ഫ്‌ലാഗ്ഷിപ്പ് ഉത്പന്നമായ അറബ് ലൈറ്റ് ക്രൂഡിന്റെ ഏഷ്യയിലേയ്ക്കുള്ള വിലയാണ് 6.50 ഡോളര്‍ വര്‍ധിപ്പിച്ചത്. ഇത് ഒമാന്‍,ദുബായ് ബെഞ്ച്മാര്‍ക്ക് ശരാശരിയേക്കാള്‍ 4.40 ഡോളര്‍ കൂടുതലാണ്. ഒപെക് പ്ലസ് തങ്ങളുടെ ഉത്പാദനം 648,000 ബാരലിലേയ്ക്ക് ഉയര്‍ത്താമെന്ന് സമ്മതിച്ചതിന് തൊട്ടുപുറകെയാണ് സൗദി അറേബ്യയുടെ തീരുമാനം.
വടക്കുപടിഞ്ഞാറന്‍ യൂറോപ്പിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന എണ്ണ 4.30 ഡോളറാക്കാനും തീരുമാനമായിട്ടുണ്ട്.ഇതോടെഒപക് പ്ലസിന്റെ ഉത്പാദനവര്‍ധനവിന്റെ ഗുണം ലഭ്യമാകാതെ പോകും. പ്രത്യേകിച്ചും റഷ്യയ്ക്ക് ഉത്പാദനം വര്‍ധിപ്പിക്കാന്‍ സാധ്യമല്ലാതിരിക്കുകയും യു.എസില്‍ ഡ്രൈവിംഗ് സീസണ്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍.
റഷ്യന്‍ എണ്ണനിരോധിച്ചതോടെ യൂറോപ്യന്‍ യൂണിയന്റെ അംഗരാഷ്ട്രങ്ങളിലും എണ്ണദൗര്‍ലഭ്യം ശക്തമാണ്. റഷ്യയില്‍ നിന്നുള്ള എണ്ണനിരോധിച്ചതോടെ ജര്‍മ്മന്‍ സമ്പദ് വ്യവസ്ഥയില്‍ 5 ബില്ല്യണ്‍ യൂറോയുടെ വാര്‍ഷിക നഷ്ടം സംഭവിക്കുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

X
Top