ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു

ന്യൂയോര്‍ക്ക്: സൗദി അറേബ്യ ഉത്പാദനം ഉയര്‍ത്തുമെന്നറിയിച്ചതിനെ തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് അവധി 3ശതമാനം ഇടിഞ്ഞ് 112.19 ഡോളറിലും ബ്രെന്റ് ക്രൂഡ് അവധിവില 2.33 ശതമാനം കുറവില്‍ ബാരലിന് 113.96 ഡോളറുമായി. സൗദി അറേബ്യ ഉത്പാദനം കൂട്ടുമെന്ന ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ഇന്നാണ് പുറത്തുവന്നത്.
ഇക്കാര്യം സൗദി പാശ്ചാത്യ സഖ്യകക്ഷികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ റഷ്യന്‍ ഉപരോധം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് സൗദിയുടെ തീരുമാനം വന്നിരിക്കുന്നത്. ഉത്പാദനം വര്‍ധിപ്പിക്കേണ്ടെന്ന് റഷ്യ ഉള്‍പ്പെട്ട ഒപെക് പ്ലസ് ചൊവ്വാഴ്ച നടന്ന അവരുടെ മീറ്റിംഗില്‍ തീരുമാനിച്ചിരുന്നു.
കഴിഞ്ഞവര്‍ഷത്തെ കരാര്‍ തുടരാനും നാമമാത്രമായ വര്‍ധനവ് നടത്താനുമാണ് ഒപെക് പ്ലസ് പദ്ധതിയിട്ടിരിക്കുന്നത്. ആവശ്യത്തിനുള്ള എണ്ണ ഉത്പാദിപ്പിക്കുന്നുണ്ടെന്നും അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവിലവര്‍ധിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം തങ്ങളല്ലെന്നുമാണ് ഒപെക് പ്ലസ് നിലപാട്. ജൂലൈമാസത്തില്‍ 430,000 ബാരല്‍ ഉത്പാദിപ്പിക്കാനാണ് അവരുടെ തീരുമാനം.
അതേസമയം യു.എസ് കരുതല്‍ ശേഖരം കഴിഞ്ഞയാഴ്ച 1.18 മില്ല്യണ്‍ ബാരല്‍ കുറഞ്ഞു. ഗ്യാസോലിന്‍ ശേഖരത്തിലും 2560,000 ബാരലിന്റെ കുറവുണ്ടായി. യൂറോപ്യന്‍ യൂണിയന്‍ റഷ്യന്‍ എണ്ണ നിരോധിച്ചതോടെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില 2011 ന് ശേഷമുള്ള ഉയരത്തിലെത്തിയിരുന്നു.

X
Top