ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

പുതിയ ഓർഡറുകൾ സ്വന്തമാക്കി ഇന്റഗ്രാ എസെൻഷ്യ ലിമിറ്റഡ്

മുംബൈ: 110 ദശലക്ഷത്തിലധികം രൂപയുടെ മൂല്യമുള്ള ഓർഡറുകൾ ലഭിച്ചതായി ഇന്റഗ്രാ എസെൻഷ്യ ലിമിറ്റഡ് അറിയിച്ചു. പ്രീമിയം ഡ്രൈ ഫ്രൂട്ട്‌സ് വിതരണം ചെയ്യുന്നതിനായാണ് നിർദിഷ്ട ഓർഡർ. ഈ ഓർഡറുകൾക്കുള്ള വിതരണം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നും, ഇത് രണ്ടാം പാദത്തിൽ പ്രതീക്ഷിച്ച വിൽപ്പനയെ മറികടക്കാൻ കമ്പനിയെ സഹായിക്കുമെന്നും ഇന്റഗ്രാ എസെൻഷ്യ പ്രസ്താവനയിൽ പറഞ്ഞു.

കമ്പനിയുടെ മാനേജ്‌മെന്റ് ഓർഡർ ബുക്കിന്റെ നിലവിലെ അവസ്ഥയിൽ വളരെ സന്തുഷ്ടരാണെന്നും, പ്രത്യേകിച്ച് കാർഷികോത്പന്നങ്ങൾക്കായുള്ള, ഇൻഫ്രാസ്ട്രക്ചറൽ മെറ്റീരിയലുകളുടെ ബിസിനസിൽ നിന്ന് സമാനമായ വളർച്ചാ സംഖ്യകൾ കമ്പനി പ്രതീക്ഷിക്കുന്നതായും ഇന്റഗ്ര എസെൻഷ്യ ലിമിറ്റഡിന്റെ എംഡി വിശേഷ് ഗുപ്ത പറഞ്ഞു.

കൂടാതെ ഓർഗാനിക് അഗ്രോ ഉൽപന്നങ്ങൾ ഉൾപ്പെടെ നിരവധി പുതിയ കാർഷിക ഉൽപന്നങ്ങളുടെ സംസ്കരണത്തിലേക്ക് കടക്കുന്നതിനുള്ള വിവിധ ഓപ്ഷനുകൾ കമ്പനി പരിഗണിക്കുന്നതായാണ് ലഭിക്കുന്ന വിവരം. നിലവിലുള്ള പങ്കാളികളുമായുള്ള സംയുക്ത-സംരംഭ ഉടമ്പടിയിലൂടെ ഒരു പ്രവർത്തന റൈസ് പ്രൊസസിംഗ് ഫെസിലിറ്റി സ്വന്തമാക്കിയതായി ഇന്റഗ്ര എസെൻഷ്യ ലിമിറ്റഡ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഏറ്റെടുക്കലുകളിലൂടെയും സംയുക്ത സംരംഭങ്ങളിലൂടെയും വിതരണ ശൃംഖലയിൽ പിന്നാക്ക സംയോജനവും ആഴത്തിലുള്ള വ്യാപ്തിയും ലക്ഷ്യമിടുന്നതായി കമ്പനി അറിയിച്ചു. ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ഒരു പോലെ ശ്രദ്ധ കേന്ദ്രികരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

X
Top