
തിരുവനന്തപുരം: ജി.എസ്.ടി നിയമപ്രകാരം 2022 – 23 സാമ്പത്തിക വർഷത്തിലെ കച്ചവട സംബന്ധമായ വിട്ടുപോയ വിറ്റുവരവ്വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിനും നേരത്തേ പ്രസ്താവിച്ചവയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനും ഇൻപുട്ട്ടാക്സ് ആയി പ്രസ്താവിക്കേണ്ട നികുതി വിവരങ്ങളുടെ പൂർണ്ണമായ എടുക്കലും പൂർണ്ണമായും അനർഹമായ ഇൻപുട്ട്ടാക്സ്ക്രെഡിറ്റ് ശരിയായ രീതിയിൽ റിട്ടണിലൂടെ റിവേഴ്സ് ചെയ്യുന്നതിനുമുള്ള അവസാന അവസരം നവംബർ 30 ആകയാൽ മേൽനടപടികൾ നടത്തേണ്ടത് ഒക്ടോബർ മാസത്തെ ജി.എസ്.ടി.ആർ. 3ബി റിട്ടേൺ ഫയലിങ്ങിലൂടെ ആണ്.
ആയതിനാൽ ജി.എസ്.ടി.ആർ. 3ബി റിട്ടേൺ ഫയൽ ചെയ്യുന്ന എല്ലാ നികുതിദായകരും 2022 – 23 സാമ്പത്തിക വർഷത്തെ അവരവരുടെ ജി.എസ്.ടി.ആർ. 2B സ്റ്റേറ്റ്മെന്റിൽ ലഭ്യമായിട്ടുള്ള മുഴുവൻ ഇൻപുട്ട്ടാക്സ്ക്രെഡിറ്റ് പൂർണമായും എടുക്കുകയും അനർഹമായ ഇൻപുട്ട്ടാക്സ്ക്രെഡിറ്റ് ജിഎസ്ടി ആർ 3ബി റിട്ടേണിലെ 4 B (1) എന്ന ടേബിളിലൂടെ ശരിയായ രീതിയിൽ റിവേഴ്സൽ ചെയ്യേണ്ടതുമാണ് എന്ന് ജിഎസ്ടി കമ്മിഷണർ അറിയിച്ചു.
ഇത്തരത്തിലുള്ള ഐ.ജി.എസ്.ടി ഇൻപുട്ട്ടാക്സ്ക്രെഡിറ്റിലെ പൂർണ്ണമായും അനർഹമായ ഇൻപുട്ടാക്സ്ക്രെഡിറ്റ് ഉണ്ടെങ്കിൽ അതിന്റെ ശരിയായ രേഖപ്പെടുത്തൽ സംസ്ഥാന നികുതിവരുമാനത്തിൽ വളരെ നിർണായകമായ ഒരു ഘടകം ആയതിനാൽ എല്ലാ ജി. എസ്. ടി.ആർ. ത്രീ ബി റിട്ടേൺ ഫയൽ ചെയ്യുന്ന നികുതിദായകരായ വ്യാപാരികളും, ഈ രംഗത്തെ പ്രൊഫഷണൽസും ഇക്കാര്യം വളരെ സൂക്ഷ്മതയോടുകൂടി ചെയ്യേണ്ടതാണ് എന്ന് സംസ്ഥാന ചരക്ക്സേവനനികുതി കമ്മീഷണർ അറിയിച്ചു.
ഒക്ടോബർ മാസത്തെ ജി.എസ്. ടി.ആർ. ത്രീബി റിട്ടേണിന്റെ നിയമപ്രകാരമുള്ള അവസാന തിയ്യതി ആയ നവംബർ 20നോ അതിനു മുൻപോ ഫയൽ ചെയ്യുന്ന എല്ലാ നികുതിദായകരും ഐ. ജി.എസ്.ടി. ഇൻപുട്ട് ടാക്സ് ക്രെഡിറ്റിലെ പൂർണ്ണമായും അനർഹമായ ക്രെഡിറ്റിന്റെ രേഖപ്പെടുത്തലുകൾ മേൽസൂചിപ്പിച്ച പ്രകാരം ചെയ്യേണ്ടതാണ്.