നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ഇന്നോവ കാപ്ടാബിനും ബ്ലൂജെറ്റ് ഹെല്‍ത്ത്‌കെയറിനും ഐപിഒ അനുമതി

മുംബൈ: മരുന്നുത്പാദന കമ്പനികളായ ഇന്നോവ കാപ്ടാബ്, ബ്ലൂജെറ്റ് ഹെല്‍ത്ത് കെയര്‍ എന്നിവയ്ക്ക് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) അനുമതി. ഇത് സംബന്ധിച്ച ഒബ്്‌സര്‍വേഷന്‍ ലെറ്റര്‍, സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇരു കമ്പനികള്‍ക്കും കൈമാറി.

ഇന്നോവ കാപ്ടാബ്
2022 ജൂണിലാണ് 900 കോടി രൂപയുടെ ഐപിഒയ്ക്കായി ഇന്നോവകാപ്ടാബ് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിക്കുന്നത്. 400 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 96 ലക്ഷം ഓഹരികള്‍ വില്‍പന നടത്തുന്ന ഓഫര്‍ ഫോര്‍ സെയിലു(ഒഎഫ്എസ്)മാണ് ഐപിഒ. പ്രമോട്ടര്‍മാരായ മനോജ് കുമാര്‍ ലോഹരിവാല, വിനയ് കുമാര്‍ ലോഹരിവാല, നിക്ഷേപകനായ ജിയാന്‍ പ്രകാശ് അഗര്‍വാള്‍ എന്നിവര്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി 32 ലക്ഷം വീതം ഓഹരികള്‍ വില്‍പന നടത്തും.

നിലവില്‍ 69.75 ശതമാനം ഷെയര്‍ഹോള്‍ഡിംഗാണ് പ്രമോട്ടര്‍മാര്‍ക്കുള്ളത്. ബാക്കിയുളഅളത് പൊതു ഓഹരിയുടമകളായ ജിയാന്‍ പ്രകാശ് അഗര്‍വാള്‍ കൈയ്യാളുന്നു.

മറ്റ് കമ്പനികള്‍ക്ക് വേണ്ടിയുള്ള മരുന്നുകളും ജനറിക് മരുന്നുകളും നിര്‍മ്മിക്കുന്ന കമ്പനിയാണിത്. ഐപിഒ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ജെഎം ഫിനാന്‍ഷ്യല്‍, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരെ കമ്പനി ബാങ്കര്‍മാരായി നിയമിച്ചു

കാര്‍ഡിയോ മെറ്റബോളിക്, ശ്വാസകോശ രോഗങ്ങള്‍, ന്യൂറോസയന്‍സ്, പകര്‍ച്ചവ്യാദികള്‍, വാക്സിന്‍ എന്നീ മേഖലയിലെ മരുന്നുത്പാദനത്തില്‍ കമ്പനി കാര്യമായ സംഭാവന നല്‍കുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ്, ഉത്പാദനം, വിതരണം, മാര്‍ക്കറ്റിംഗ്, കയറ്റുമതി എന്നിവയെല്ലാം കമ്പനിയുടെ പ്രവര്‍ത്തന മേഖലകളാണ്. ഹിമാചല്‍ പ്രദേശിലെ ബാഡിയില്‍ ലോകാരോഗ്യസംഘടന അംഗീകരിച്ച 2 ഉത്പാദന ശാലകള്‍ കമ്പനിയ്ക്കുണ്ട്.

കൂടാതെ കമ്പനിയുടെ ഗവേഷണ വികസന സൗകര്യങ്ങളെ സിഎസ്ഐആര്‍ അഗീകരിക്കുകയും ചെയ്തിരിക്കുന്നു. 2005 ല്‍ ജിയാന്‍ പ്രകാശ് അഗര്‍വാള്‍, മനോജ് കുമാര്‍ ലൊഹാരിവാല, വിനയ് കുമാര്‍ ലോഹാരിവാല എന്നിവര്‍ ചേര്‍ന്നാണ് കമ്പനി സ്ഥാപിച്ചത്. കമ്പനി ബാങ്കുമായുണ്ടാക്കിയ ദീര്‍ഘകാല വായ്പ കരാറിന് എ മെനസ് റേറ്റിഗും ഹ്രസ്വകാല വായ്പ കരാറിന് എ2 പ്ലസ് റേറ്റിംഗും കെയര്‍ റേറ്റിംഗ്സ് നല്‍കി.

ബ്ലൂജെറ്റ് ഹെല്‍ത്ത്‌കെയര്‍

ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പാദന ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന ബ്ലൂ ജെറ്റ് ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് സെപ്തംബറിലാണ് ഡിആര്‍എച്ച്പി സമര്‍പ്പിക്കുന്നത്.

പ്രമോട്ടര്‍മാരുടേയും ഓഹരിയുടമകളുടേയും 21.68 ദശലക്ഷം ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയ്ലാണ് ഐപിഒ വഴി നടത്തുക. അക്ഷയ് ബന്‍സാരിലാല്‍ അറോറ ഏകദേശം 18.37 ദശലക്ഷവും ശിവന്‍ അക്ഷയ് അറോറ 3.32 ദശലക്ഷം ഓഹരികളും വിറ്റഴിക്കും.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെപി മോര്‍ഗന്‍ എന്നീ സ്ഥാപനങ്ങള്‍ ഐപിഒ നടപടികള്‍ പൂര്‍ത്തീകരിക്കും. കോണ്‍ട്രാസ്റ്റ് മീഡിയ ഇന്റര്‍മീഡിയറ്റുകളും ഉയര്‍ന്ന തീവ്രതയുള്ള മധുരങ്ങളായ സാച്ചറിനും അതിന്റെ ലവണങ്ങളും നിര്‍മ്മിക്കുന്ന കമ്പനിയാണ് ബ്ലൂജെറ്റ് ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ്. കോണ്‍ട്രാസ്റ്റ് മീഡിയ ഇന്റര്‍മീഡിയറ്റുകള്‍, ഉയര്‍ന്ന തീവ്രതയുള്ള മധുരങ്ങള്‍, ഫാര്‍മ ഇന്റര്‍മീഡിയറ്റുകള്‍, സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ എന്നീ വിഭാഗങ്ങളിലായാണ് ഇവയുടെ ഉത്പാദനം.

മഹാരാഷ്ട്രയില്‍ മൂന്നോളം നിര്‍മ്മാണശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 683.47 കോടി രൂപയുടെ വരുമാനം നേടാന്‍ കമ്പനിയ്ക്കായി. 181.59 കോടി രൂപയാക്കി അറ്റാദായം ഉയര്‍ത്തിയ കമ്പനിയുടെ ഇബിറ്റ മാര്‍ജിന്‍ 36.47 ശതമാമായി താഴ്ന്നു. 70.61 കോടി രൂപയാണ് അറ്റ കടം.

X
Top