കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധംസ്വർണ ശേഖരം ഉയർത്തി റിസർവ് ബാങ്ക്സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 7,000 കോടി ഡോളര്‍

6921 കോടി രൂപ അറ്റാദായം റിപ്പോര്‍ട്ട് ചെയ്ത് ഇന്‍ഫോസിസ്, 9 ശതമാനം വളര്‍ച്ച

ബെംഗളൂരു: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സ്ഥാപനമായ ഇന്‍ഫോസിസ് 2026 സാമ്പത്തിക വര്‍ഷത്തെ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 6921 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ കണ്‍സോളിഡേറ്റഡ് അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9 ശതമാനം കൂടുതലാണ്.

പ്രവര്‍ത്തന വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 9 ശതമാനം ഉയര്‍ന്ന് 42279 കോടി രൂപയിലെത്തി. കമ്പനി 2026 സാമ്പത്തികവര്‍ഷത്തെ മിനിമം വരുമാന ലക്ഷ്യം ഉയര്‍ത്താന്‍ തയ്യാറായിട്ടുണ്ട്.

സ്ഥിരമായ കറന്‍സിയില്‍ 1-3 ശതമാനം വരുമാന വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതേസമയം കമ്പനിയുടെ പ്രവര്‍ത്തന മാര്‍ജിന്‍ 20.8 ശതമാനമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.3 ശതമാനം കുറവ്.

എന്നാല്‍ 2026 സാമ്പത്തികവര്‍ഷത്തില്‍ 20-22 ശതമാനം പ്രവര്‍ത്തനമാര്‍ജിന്‍ നിലനിര്‍ത്താനാകുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു.

X
Top