Alt Image
വ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡിഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നു

ഇൻഫോസിസിന്റെ അറ്റാദായം 7.1 ശതമാനം ഉയർന്നു

കൊച്ചി: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ അറ്റാദായം 7.1 ശതമാനം ഉയർന്ന് 6,368 കോടി രൂപയിലെത്തി.

അവലോകന കാലയളവിൽ കമ്പനിയുടെ വരുമാനം 3.6 ശതമാനം ഉയർന്ന് 39,315 കോടി രൂപയായി. ആഗോള മേഖലയിൽ വലിയ പുതിയ കരാറുകൾ ലഭിച്ചതോടെ നടപ്പു സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ മൂന്ന് മുതൽ നാല് ശതമാനം വരെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനിയുടെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

വരുമാന വർദ്ധന ഒന്ന് മുതൽ മൂന്ന് ശതമാനമാകുമെന്നാണ് നേരത്തെ വിലയിരുത്തിയിരുന്നത്.

നടപ്പു വർഷം പ്രവർത്തനം വിപുലീകരിച്ചും മാർജിൻ മെച്ചപ്പെടുത്തിയും മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് ഇതുവരെയുള്ള സൂചനകളെന്ന് ഇൻഫോസിസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സലിൽ പരേഖ് പറഞ്ഞു.

ആഭ്യന്തര മേഖലയ്ക്കൊപ്പം യൂറോപ്പ് ഉൾപ്പെടെയുള്ള വിപണികളിലും മികച്ച വളർച്ച നേടാൻ ഇൻഫോസിസിന് കഴിഞ്ഞു.

X
Top