കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഉയര്‍ന്ന പണപ്പെരുപ്പം വരും മാസങ്ങളിലും തുടരും-ധനമന്ത്രാലയം

ന്യൂഡല്‍ഹി: അടുത്ത കുറച്ച് മാസത്തേയ്ക്ക് പണപ്പെരുപ്പം ഉയര്‍ന്ന തലത്തില്‍ തുടരും. ധനമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ജൂലൈയില്‍ 7.4 ശതമാനമായി ഉയര്‍ന്നിരുന്നു.

15 മാസത്തെ ഉയര്‍ന്ന നിരക്കാണിത്. ധനമന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം വരും മാസങ്ങളിലും തത്സ്ഥിതി തുടരും. ആഭ്യന്തര ഘടകങ്ങള്‍ക്കൊപ്പം ആഗോള തടസ്സങ്ങളും പണപ്പെരുപ്പത്തിന് കാരണമായി.

ഓഗസ്റ്റില്‍ മഴ കുറഞ്ഞു. .ആഭ്യന്തര ഉപഭോഗവും നിക്ഷേപ ആവശ്യകതയും വളര്‍ച്ചയെ നയിക്കുന്നത് തുടരുമ്പോള്‍ തന്നെ ആഗോള, പ്രാദേശിക അനിശ്ചിതത്വങ്ങളും ആഭ്യന്തര തടസ്സങ്ങളും വരും മാസങ്ങളില്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം ഉയര്‍ത്തും.സാമ്പത്തിക കാര്യവകുപ്പിന്റെ ജൂലൈ പ്രതിമാസ അവലോകനം വ്യക്തമാക്കുന്നു.

വികസിക്കുന്ന പണപ്പെരുപ്പ പ്രവണതകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യും സര്‍ക്കാറും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു.. ഭക്ഷ്യവിലകയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇതിനകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷ്്്യവില കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആഗോള അനിശ്ചിതത്വങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നു.

X
Top