തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഇൻഫിനിക്‌സിന്റെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ ‘സീറോ ഫ്ലിപ്പ് 5g’ അതരിപ്പിച്ചു

ൻഫിനിക്സ് തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാർട്ഫോണ്‍ സീറോ ഫ്ലിപ്പ് 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.9 ഇഞ്ച് എല്‍.ടി.പി.ഒ അമോലെഡ് ഡിസ്പ്ലേയാണ് അകത്തുള്ളത്.
പുറത്ത് 3.64 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ്.

മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 8020 ചിപ്സെറ്റാണുള്ളത്. ആൻഡ്രോയിഡ് 14 ഒഎസില്‍ പ്രവർത്തിക്കുന്ന സീറോ ഫ്ലിപ്പ് 5ജിയില്‍ രണ്ട് ആൻഡ്രോയിഡ് അപ്ഡേറ്റും മൂന്ന് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.

8 ജിബി റാം + 512 ജിബി വേർഷന് 49000 രൂപയാണ് വില. ബ്ലോസം ഗ്ലോ, റോക്ക് ബ്ലാക്ക് നിറങ്ങളിലാണ് ഇത് ലഭ്യമാകുക. വില്‍പന ഓക്ടോബർ 24 മുതല്‍ ഫ്ലിപ്കാർട്ട് വഴി ആരംഭിക്കും. എസ്.ബി.ഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴിയുള്ള പർച്ചേസിന് 5000 രൂപ വിലക്കിഴിവ് ലഭിക്കും.195 ഗ്രാം ആണ് ഫോണിന്റെ ഭാരം.

സവിശേഷതകള്‍

ഡ്യുവല്‍ സിം(നാനോ+നാനോ), 6.9 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണം, 4720mAh ബാറ്ററി, 70W വേഗതയേറിയ ചാർജ്ജിങ്ങ് സപ്പോർട്ട്.

ക്യാമറ

50 മെഗാപിക്സലിന്റെ ഡ്യുവല്‍ റിയർ ക്യാമറയാണുള്ളത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 114 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള 50 മെഗാപിക്സലിന്റെ അള്‍ട്രാവൈഡ് ക്യാമറ എന്നിവയാണുള്ളത്.

4K/ 60 FPS വീഡിയോ റെക്കോർഡു ചെയ്യാവുന്ന 50 മെഗാപിക്സലുള്ള ക്യാമറയാണ് ഉള്‍വശത്ത്.

X
Top