കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഇൻഡസ് ടവേഴ്‌സ് ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സ്കൂൾ ബസ് സമ്മാനിച്ചു

തലശേരി: കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) പദ്ധതിയുടെ ഭാഗമായി, കണ്ണൂർ ജില്ലയിലെ തലശേരി ധർമ്മടത്തുള്ള ജെയ്‌സീ സ്‌പെഷ്യൽ സ്‌കൂളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ് 26 സീറ്റുകളുള്ള സ്കൂൾ ബസ് നൽകി.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനായിരുന്നു ഈ ബസിന്റെ കൈമാറ്റവും ഉദ്ഘാടനവും നടത്തുന്ന ചടങ്ങിലെ വിശിഷ്ടാതിഥി.

ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായുള്ള ജെയ്‌സീ സൊസൈറ്റി നിയന്ത്രിക്കുന്ന സ്‌കൂൾ, തൊഴിലധിഷ്ഠിത പരിശീലന കോഴ്‌സുകളിൽ പങ്കെടുക്കുന്ന സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിൽ നിന്നുള്ള (5-18 വയസ്സ്) പ്രായപൂർത്തിയായ (19-40 വയസ്സ്) ഏകദേശം 130 വിദ്യാർത്ഥികൾക്ക് സേവനം നൽകുന്നു.

ഓട്ടിസം, സെറിബ്രൽ പാൽസി, അനുബന്ധ തകരാറുകൾ എന്നീ അവസ്ഥകൾ ഉള്ള വിദ്യാർത്ഥികളെയാണ് ഈ സ്കൂൾ പിന്തുണയ്ക്കുന്നത്.

ബസ് ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യം മനസ്സിൽ കണ്ടാണ് ഇൻഡസ് ടവേഴ്‌സ് ബസ് നൽകിയത്. സിസിടിവി ക്യാമറ, റിവേഴ്സ് ക്യാമറ, എൽഇഡി ടിവി, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലാപ്‌ടോപ്പ്, പ്രൊജക്ടർ എന്നിവയും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് സൗജന്യമായി ബസിന്റെ സേവനം നൽകും. ഇതിന് പുറമെ, ഇൻഡസ് ഒമ്പത് സെറിബ്രൽ പാൾസി കസേരകളും സ്കൂളിന് നൽകിയിട്ടുണ്ട്.

ഇൻഡസ് ടവേഴ്‌സ്, അതിന്റെ നിർവ്വഹണ പങ്കാളിയായ ഇംപാക്റ്റ് ഗുരു ഫൗണ്ടേഷൻ മുഖേന പാവ പ്രദർശനങ്ങൾ, പാട്ടുകൾ, നൃത്തം എന്നിവയുടെ സഹായത്തോടെ ആരോഗ്യം, ശുചിത്വം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളും ക്രിയാത്മകമായ രീതിയിൽ സംഘടിപ്പിച്ചിട്ടുണ്ട്.

X
Top