
മുംബൈ: എവര്‍സ്റ്റോണ്‍ ക്യാപിറ്റലിന്റെയും കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡിന്റെയും പിന്തുണയുള്ള ഇന്‍ഡോസ്പേസ്, അതിന്റെ 1 ബില്യണ്‍ ഡോളര്‍ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇന്‍ഡസ്ട്രിയല്‍ വെയര്‍ഹൗസ് ഡെവലപ്പറും ഓപ്പറേറ്ററുമാണ് കമ്പനി.
ഫ്രഷ് ഇഷ്യുവും ഓഫര്‍ഫോര്‍ സെയ്‌ലുമുള്‍പ്പെടുന്ന ഐപിഒയുടെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാര്‍ സിറ്റിയും ആക്‌സിസ് കാപിറ്റലുമയിരിക്കും.
ഗതാഗത വ്യവസായ കേന്ദ്രീകൃത അസറ്റ്, പിഇ സ്ഥാപനമായ എവര്‍സ്റ്റോണ്‍ ക്യാപിറ്റലും റിയല്‍ടേമും ചേര്‍ന്ന് 2007-ലാണ് ഇന്‍ഡോസ്പേസ് സ്ഥാപിക്കുന്നത്.നിര്‍മ്മാണം, ഇലക്ട്രോണിക്സ്, 3PL, ഇ-കൊമേഴ്സ്, റീട്ടെയില്‍, ഓട്ടോ തുടങ്ങിയ മേഖലകളിലായി 150-ലധികം ക്ലയന്റുകള്‍ക്ക് സേവനം നല്‍കുന്നു.
വ്യാവസായിക, മെട്രോ നഗരങ്ങളിലായി 60 ദശലക്ഷം ചതുരശ്ര അടിയുടെ വെയര്‍ഹൗസിംഗ് വികസിപ്പിച്ചിട്ടുണ്ട്. കൂടാതെ 11 നഗരങ്ങളിലായി 3 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തി. 50-ലധികം വെയര്‍ഹൗസിംഗ് ഹബ്ബുകള്‍ നിര്‍മ്മിക്കുന്നതിനാണിത്.
രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക പാര്‍ക്കായ ‘ഇന്‍ഡോസ്പേസ് ചകന്‍ വിയുടെ നിര്‍മ്മാണം നടപ്പ് മാസമാണ് കമ്പനി പ്രഖ്യാപിച്ചത്. 188 ഏക്കറാണ് വിസ്തീര്‍ണ്ണം. ഇതിനായി 120 മില്യണ്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചു.
പൂനെയിലുള്ള കമ്പനിയുടെ എട്ടാമത്തെ വ്യാവസായിക, ലോജിസ്റ്റിക് പാര്‍ക്കാണിത്. പൂനെ മേഖലയില്‍ ഇതിനോടകം 525 ഏക്കര്‍ വിസ്തൃതിയുള്ള സൗകര്യങ്ങള്‍ കമ്പനി നിര്‍മ്മിച്ചിട്ടുണ്ട്.