ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

ഇൻഡിഗോ സഹസ്ഥാപകൻ സ്‌പൈസ്‌ജെറ്റ് ഓഹരികൾ സ്വന്തമാക്കിയേക്കും

മുംബൈ: ഇൻഡിഗോയുടെ സഹസ്ഥാപകനായ രാകേഷ് ഗാങ്‌വാൾ, സാമ്പത്തികമായി പ്രതിസന്ധിയിലായ ആഭ്യന്തര വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റിൽ കാര്യമായ ഓഹരികൾ സ്വന്തമാക്കാനുള്ള ചർച്ചകളിലാണെന്ന് ചില ഉറവിടങ്ങളെ ഉദ്ധരിച്ച് ഇടി നൗ റിപ്പോർട്ട് ചെയ്തു. വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഈ വാർത്ത സ്‌പൈസ്‌ജെറ്റിന്റെ ഓഹരി വിലയിൽ 20% വരെ വർധന വരുത്തി.

സ്‌പൈസ്‌ജെറ്റ്, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയും വ്യോമയാന മേഖലയിലെ തീവ്രമായ മത്സരത്തിനിടയിൽ അതിന്റെ നാലിലൊന്ന് വിമാനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ്.

സ്പൈസ് ജെറ്റിന്റെ വിപണി വിഹിതം ജനുവരി അവസാനത്തിലെ 7.3%ൽ നിന്ന് സെപ്റ്റംബർ അവസാനത്തിൽ 4.4% ആയി കുറഞ്ഞു. ഈ റിപ്പോർട്ടിനോട് സ്പൈസ് ജെറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ ഇൻഡിഗോയുടെ ഓഹരികളിൽ 0.9% വർധനയുണ്ടായി.

X
Top