ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

വിപണി മൂല്യത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇൻഡിഗോ എയർലൈൻസ്

കൊച്ചി: ആഗോള എയർലൈൻ രംഗത്ത് വിപണിമൂല്യത്തിൽ മൂന്നാം സ്ഥാനം ഇൻഡിഗോ കരസ്ഥമാക്കി. അഞ്ചു ശതമാനം വളർച്ചയോടെ ഓഹരിവില 3,801 രൂപയായി ഇന്നലെ വർദ്ധിച്ചതോടെയാണ് നേട്ടം കൈവരിച്ചത്.

മൂന്നുദിവസം തുടച്ചയായി വിപണിമൂല്യം വർദ്ധിച്ചതോടെ ഇൻഡിഗോയുടെ ഉടമകളായ ഇന്റർഗ്ളോബ് ഏവിയേഷന്റെ മൊത്തം വിപണിമൂല്യം 22 ശതമാനം വർദ്ധിച്ച് 1,46,000 കോടി രൂപയായി. ഡെൽറ്റ എയർ, റൈനെയർ ഹോൾഡിംഗ്സ് എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

യുണൈറ്റഡ് എയർലൈൻസിനെ മറികടന്ന് കഴിഞ്ഞ ഡിസംബറിൽ ആറാം സ്ഥാനം നേടിയിരുന്നു. ഇൻഡിഗോയുടെ വളർച്ചാസാദ്ധ്യത കഴിഞ്ഞ മാസം പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ പ്രവചിച്ചിരുന്നു.

ഒരുവർഷത്തിനിടെ 99.7 ശതമാനം വളർച്ചയാണ് ഇൻഡിഗോയുടെ ഓഹരികൾ കൈവരിച്ചത്.

X
Top