മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

നേരിയ നഷ്ടത്തില്‍ തുടങ്ങി വിപണി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേരിയ നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് 35.58 പോയിന്റ് അഥവാ 0.05 ശതമാനം താഴ്ന്ന് 61740.20 ലെവലിലും നിഫ്റ്റി 11.80 പോയിന്റ് അഥവാ 0.06 ശതമാനം താഴ്ന്ന് 18273.60 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 779 ഓഹരികള്‍ തിരിച്ചടി നേരിടുമ്പോള്‍ 1233 ഓഹരികളാണ് മുന്നേറുന്നു.

94 ഓഹരിവിലകളില്‍ മാറ്റമില്ല. ബ്രിട്ടാനിയ, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ബജാജ് ഓട്ടോ, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ നേട്ടത്തില്‍. ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, എച്ച്‌സിഎല്‍ ടെക്‌നോളജീസ് തുടങ്ങിയവ നഷ്ടത്തിലായി.

മേഖലകളില്‍ ബാങ്ക്,സാമ്പത്തിക സേവനങ്ങള്‍,ഐടി,ലോഹം, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ ഇടിവ് നേരിടുമ്പോള്‍, ഹെല്‍ത്ത് കെയര്‍,റിയാലിറ്റി, ഉപഭോക്തൃ ഉപകരണങ്ങള്‍,ഫാര്‍മ,മീഡിയ,എഫ്എംസിജി,വാഹനം എന്നിവ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.ബിഎസ്ഇ മിഡ്ക്യാപ് 0.26 ശതമാനവും സ്‌മോള്‍ക്യാപ് 0.36 ശതമാനവും കരുത്താര്‍ജ്ജിച്ചു.

നിഫ്റ്റി, 18000-18800 ലെവലില്‍ വ്യാപാരം നടത്തുമെന്ന് മേത്ത ഇക്വിറ്റീസ്, റിസര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്‌സെ പറയുന്നു. നിര്‍ണ്ണായക റെസിസ്റ്റന്‍സ് 18500 ലെവലില്‍.തിരുത്തല്‍ വരുത്തിയതിനാല്‍ ഇന്ത്യന്‍ ഹോട്ടല്‍സ്,അപ്പോളോ ടയേഴ്‌സ്,എസ്ബിഐ,വേദാന്ത എന്നിവ ആകര്‍ഷകമാണ്.

അതേസമയം മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍സാണ് മികച്ച തെരഞ്ഞെടുപ്പ്. 295/311 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ തപ്‌സെ നിര്‍ദ്ദേശിച്ചു. സീ എന്റര്‍ടെയ്ന്‍മെന്റ്,എഐഎ എഞ്ചിനീയറിംഗ്, ഭാരത് ഡൈനാമിക്‌സ്,ജിഎസ്എഫ്‌സി,വൊഡഫോണ്‍ ഐഡിയ,ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്,ഐആര്‍എഫ്‌സി,പെയ്ജ് ഇന്‍ഡസ്ട്രീസ്,റാഡിക്കോ ഖയ്ത്താന്‍,സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ നാലാംപാദ ഫലത്തിനായി കാത്തിരിക്കുകയാണ് വിപണി.

X
Top