മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

നിഫ്റ്റി 18600 ലെവലില്‍, 379 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 379.63 പോയിന്റ് അഥവാ .61 ശതമാനം ഉയര്‍ന്ന് 62881.32 ലെവലിലും നിഫ്റ്റി50 101.50 പോയിന്റ് അഥവാ 0.55 ശതമാനം ഉയര്‍ന്ന് 18600.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1882 ഓഹരികള്‍ മുന്നേറുമ്പോള്‍ 1147 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

123 ഓഹരിവിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്റ് മഹീന്ദ്ര,എച്ച്ഡിഎഫ്‌സി,എച്ച്ഡിഎഫ്‌സി ബാങ്ക്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ബജാജ് ഫിന്‍സര്‍വ് എന്നിവയാണ് മികച്ച നേട്ടം കൈവരിക്കുന്നത്. സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ്, മാരുതി സുസുക്കി, എച്ച്‌സിഎല്‍ ടെക്ക്, ടെക് മഹീന്ദ്ര എന്നിവ നഷ്ടത്തിലായി.

ഓയില്‍ ആന്റ് ഗ്യാസ് ഒഴികെയുള്ള മേഖലകളെല്ലാം ഉയര്‍ച്ചയിലാണ്. സാമ്പത്തിക സേവനങ്ങള്‍, റിയാലിറ്റി എന്നിവ 1 ശതമാനത്തിന് മീതെ നേട്ടമുണ്ടാക്കുമ്പോള്‍ ബാങ്ക്, മെറ്റല്‍,എഫ്എംസിജി എന്നിവ അരശതമാനത്തിന് മീതെ ഉയര്‍ന്നു.

ബിഎസ്ഇ മിഡ്ക്യാപ് 0.31 ശതമാനവും സ്‌മോള്‍ക്യാപ് 0.47 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

X
Top