
മുംബൈ: ബുധനാഴച, വ്യാപാരം പുരോഗമിക്കവേ വിപണി മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 65.77 പോയിന്റ് അഥവാ 0.11 ശതമാനം മാത്രം ഉയര്‍ന്ന് 62047.56 ലെവലിലും നിഫ്റ്റി 3.80 പോയിന്റ് അഥവാ 0.02 ശതമാനം ഉയര്‍ന്ന് 18351.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1721 ഓഹരികള്‍ മുന്നേറുമ്പോള്‍ 1361 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
127 ഓഹരി വിലകളില്‍ മാറ്റമില്ല. സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ്,മാരുതി സുസുക്കി,ടൈറ്റന്‍ എന്നിവയാണ് സെന്‍സെക്‌സില്‍ മുന്നേറുന്നത്. ടാറ്റ മോട്ടോഴസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,എച്ച്ഡിഎഫ്‌സി ഇരട്ടകള്‍,നെസ്ലെ ഇടിവ് നേരിട്ടു.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ നേട്ടമാണ് കൈവരിച്ചത്. മേഖലകളില്‍ എഫ്എംസിജി, മീഡിയ, വാഹനം,ഹെല്‍ത്ത് കെയര്‍ ഫാര്‍മ, കണ്‍സ്യുമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ നേട്ടത്തിലായപ്പോള്‍ ബാങ്ക്,ഫിനാന്‍ഷ്യല്‍ സര്‍വീസസ്,ലോഹം, ബാങ്ക് എന്നിവ ഇടിവ് നേരിട്ടു.






