
ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തവില സൂചിക (ഡബ്ല്യുപിഐ) പണപ്പെരുപ്പം ഓഗസ്റ്റില്‍ 0.52 ശതമാനമായി. മുന്‍വര്‍ഷത്തിലിത് -0.58 ശതമാനമായിരുന്നു. കഴിഞ്ഞമാസത്തെ മൊത്തവില സൂചിക പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയര്‍ന്ന തോതിലാണ്. റോയിട്ടേഴ്‌സ് നടത്തിയ പോളില്‍ 0.3 ശതമാനമായിരുന്നു അനുമാനം.
ഭക്ഷ്യവിലയിലും ലോഹ,ലോഹേതര ധാതു ഉത്പന്നങ്ങള്‍, ഗതാഗത ഉത്പന്നങ്ങള്‍, എന്നിവയുടെ വിലയിലുമുണ്ടായ വര്‍ദ്ധനവാണ് മൊത്തം ഡബ്ല്യുപിഐ പണപ്പെരുപ്പമുയര്‍ത്തിയത്.
മൊത്തവില ഭക്ഷ്യ പണപ്പെരുപ്പം 021 ശതമാനവും ക്രൂഡ് പെട്രോളിയം, പ്രകൃതിദത്ത വാതക പണപ്പെരുപ്പം 9.87 ശതമാനവും പ്രാഥമിക വസ്തു പണപ്പെരുപ്പം -2.10 ശതമാനവും ഉത്പന്ന വില 2.55 ശതമാനവുമായപ്പോള്‍ ഇന്ധനം, ഊര്‍ജ്ജ വിലകള്‍ -3.17 ശതമാനമായി ഇടിഞ്ഞു.
ഓഗസ്റ്റിലെ ചില്ലറ പണപ്പെരുപ്പം 2.07 ശതമാനമായി.