തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരും

ന്യൂഡൽഹി: ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ വിളവെടുപ്പ് ഏപ്രിലില്‍ ആരംഭിക്കും.

സാധാരണ കാലാവസ്ഥ കണക്കിലെടുത്താലും ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി പുതിയ ഉയരത്തിലെത്തുമെന്ന് ഭക്ഷ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. പ്രധാന റാബി വിളയായ ഗോതമ്പ് വിതയ്ക്കലിന്റെ അവസാന ഘട്ടം പുരോഗമിക്കുകയാണ്. ഇത് അടുത്ത ആഴ്ച വരെ നീണ്ടുനില്‍ക്കും.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ആഴ്ച വരെ 320.54 ലക്ഷം ഹെക്ടറില്‍ ഗോതമ്പ് കൃഷി ചെയ്തു. 2022-23 വിള വര്‍ഷത്തില്‍ ഗോതമ്പ് ഉത്പാദനം 110.55 ദശലക്ഷം ടണ്ണായി പുതിയ ഉയരത്തിലെത്തി.

ഈ വര്‍ഷം ഗോതമ്പ് കൃഷി ചെയ്യുന്ന മൊത്തം വിസ്തീര്‍ണ്ണം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാലാവസ്ഥ അനുകൂലമാണെങ്കില്‍, ഉത്പാദനം 114 ദശലക്ഷം ടണ്ണാകുമെന്ന്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശോക് കെ. മീന പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗോതമ്പ് വിള വിസ്തൃതിയും വര്‍ധിച്ചിട്ടുണ്ട്. ഗോതമ്പിന്റെ എംഎസ്പി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7% കൂടുതലായതിനാല്‍, നിരവധി കര്‍ഷകര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എഫ്സിഐക്ക് നല്‍കാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും മീന പറഞ്ഞു.

കഴിഞ്ഞ വര്‍ഷം, എഫ്സിഐ 26.2 ദശലക്ഷം ടണ്‍ ഗോതമ്പ് സംഭരിച്ചു, ഇത് വാര്‍ഷിക ബഫര്‍ ആവശ്യകതയായ 18.4 ദശലക്ഷം ടണ്ണിനെക്കാള്‍ കൂടുതലാണ്.

ഈ വര്‍ഷത്തെ ഗോതമ്പ് വിള ഏപ്രിലില്‍ വിളവെടുപ്പിന് തയ്യാറാകും. കര്‍ഷകര്‍ക്ക് എംഎസ്പി ഉറപ്പാക്കാന്‍ അരിയും ഗോതമ്പും വാങ്ങുകയും റേഷന്‍ കടകള്‍ വഴി 81 കോടി സാധാരണക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്ന കേന്ദ്ര നോഡല്‍ ഏജന്‍സിയാണ് എഫ്സിഐ.

X
Top