ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അമേരിക്കയ്ക്ക് മേല്‍ ഇന്ത്യയുടെ വ്യാപാര ആശ്രിതത്വം വര്‍ദ്ധിക്കുന്നു: യുഎന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ അമേരിക്കയിലുള്ള ഇന്ത്യ വ്യാപാര ആശ്രിതത്വം 0.6% വര്‍ദ്ധിച്ചു, ഐക്യരാഷ്ട്രസഭയുടെ വ്യാപാര വികസന സമ്മേളനം (UNCTAD)  പുറത്തിറക്കിയ ഗ്ലോബല്‍ ട്രേഡ് ഔട്ട്ലുക്ക് പറയുന്നു. റഷ്യയിലുള്ള ആശ്രിതത്വം ഈ കാലയളവില്‍ 0.7 ശതമാനമാണ് വര്‍ദ്ധിച്ചത്.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ പ്രതികൂല വ്യാപാര നയങ്ങള്‍, ആഗോള ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയ്ക്കിടയിലും ആഗോള വ്യാപാരം സ്ഥിരത പുലര്‍ത്തി. ഇന്ത്യയുള്‍പ്പടെയുള്ള വികസ്വര രാജ്യങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തില്‍ ഇടപെടുന്നത് തുടരുന്നു. 2025 ന്റെ ആദ്യ പകുതിയില്‍ ആഗോള വ്യാപാരം ഏകദേശം 500 ബില്യണ്‍ യുഎസ് ഡോളറായാണ് വര്‍ദ്ധിച്ചത്.

വികസ്വര സമ്പദ് വ്യവസ്ഥകള്‍ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.  കഴിഞ്ഞ നാല് പാദങ്ങളിലായി ചരക്ക് വ്യാപാരം ഏകദേശം 5 ശതമാനവും സേവന വ്യാപാരം ഏകദേശം 6 വും വര്‍ദ്ധിച്ചു. വര്‍ഷാവസാനം നെഗറ്റീവ് സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചില്ലെങ്കില്‍ ആഗോള വ്യാപാരം 2024 ലെ റെക്കോര്‍ഡ് മറികടക്കും.

അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് വ്യാപാര നയം,  സംഘര്‍ഷങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവ വെല്ലുവിളികളുയര്‍ത്തുന്നുണ്ട്. ജപ്പാന്‍, ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപാര കമ്മി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് എടുത്തുകാണിച്ചു.

ആഗോള വ്യാപാര വളര്‍ച്ചയില്‍ നിര്‍മ്മാണ മേഖലയാണ് പ്രധാന പങ്ക് വഹിക്കുന്നത്. ഇലക്ട്രോണിക്‌സും ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളും അന്താരാഷ്ട്ര വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിക്കുന്നു.2025 ന്റെ മൂന്നാം പാദത്തിലും ഈ വേഗത തുടരുമെന്ന് യുഎന്‍സിടിഎഡി പറഞ്ഞു. ചരക്ക് വ്യാപാരം 2.5 ശതമാനവും സേവനം 4 ശതമാനവും പാദാടിഷ്ഠിത വര്‍ദ്ധനവ് രേഖപ്പെടുത്തും.

X
Top