യുഎസ് തീരുവ; വ്യവസായ മന്ത്രിയുമായി ചർച്ച നടത്തി ബാങ്കുകളുടെ സമിതിബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച പിശകുകളെ കുറ്റകൃത്യ പരിധിയില്‍ നിന്നൊഴിവാക്കുംയുഎസ് തീരുവയുടെ ദീര്‍ഘകാല പ്രത്യാഘാതം കുറവായിരിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ഇന്ത്യയുടെ വ്യാപാര കമ്മി ജൂലൈയില്‍ 27.35 ബില്യണ്‍ ഡോളറായി ഉയര്‍ന്നുഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി എസ്ആന്റ്പി ഗ്ലോബല്‍

ഇന്ത്യയുടെ വ്യാപാര കമ്മി ജൂലൈയില്‍ 27.35 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരക്ക് വ്യാപാരകമ്മി ജൂലൈയില്‍ 27.35 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു. ജൂണില്‍ 18.78 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണിത്. ജൂലൈയില്‍ ഇന്ത്യ 37.24 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടത്തിയപ്പോള്‍ ഇറക്കുമതി 64.59 ബില്യണ്‍ ഡോളറിന്റേതായി.

ജൂണില്‍ യഥാക്രമം 35.14 ബില്യണ്‍ ഡോളറും 53.922 ബില്യണ്‍ ഡോളറുമായിരുന്ന സ്ഥാനത്താണിത്. റോയിട്ടേഴ്‌സ് സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ നടത്തിയ പോളില്‍ 20.35 ബില്യണ്‍ ഡോളറിന്റെ വ്യാപാരകമ്മിയാണ് പ്രവചിക്കപ്പെട്ടിരുന്നത്.

യുഎസില്‍ നിന്നും തീരുവ സമ്മര്‍ദ്ദം നേരിടുന്ന പശ്ചാത്തലത്തിലാണ് വ്യാപാരമ്മിയെന്നും ശ്രദ്ധേയമാണ്. ഓഗസ്റ്റ് 27 നാണ് ഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ അധിക തീരുവ പ്രാബല്യത്തിലാകുന്നത്. ഇതോടെ കയറ്റുമതി ഇടിയാനുള്ള സാധ്യതയേറി.

ഏപ്രില്‍-ജൂലൈയില്‍ യുഎസിലേയ്ക്കുള്ള രാജ്യത്തിന്റെ കയറ്റുമതി 33.53 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. മുന്‍ വര്‍ഷത്തില്‍ 27.57 ബില്യണ്‍ ഡോളറായിരുന്നു യറ്റുമതി.

ജൂണില്‍ കുറഞ്ഞതിന് ശേഷമാണ് കഴിഞ്ഞമാസത്തില്‍ ഇന്ത്യയുടെ വ്യാപാര കമ്മി ഉയര്‍ന്നത്. ജൂണില്‍ 18.78 ബില്യണ്‍ ഡോളറിന്റെ വ്യാപാരകമ്മി രേഖപ്പെടുത്തിയപ്പോള്‍ മെയിലിത് 21.88 ബില്യണ്‍ ഡോളറായിരുന്നു. 

X
Top