
ന്യൂഡൽഹി: ഇന്ത്യയുടെ വ്യാപാരക്കമ്മി 300 ബില്യണ്‍ ഡോളറായി ഉയരുമെന്ന് ഐസിഐസിഐ ബാങ്ക്. കയറ്റുമതിയിലെ കുറവ് വെല്ലുവിളിയാകും.
ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും രാജ്യത്തെ കയറ്റുമതി മേഖല ശക്തമായി പിടിച്ചുനില്‍ക്കുന്നുവെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ആഗോള വെല്ലുവിളികള്‍ വ്യാപാര കമ്മിയെ ബാധിക്കുമെന്നാണ് ഐസിഐസിഐ റിപ്പോര്‍ട്ട് പറയുന്നത്.
എണ്ണ വിലയിലെ കുറവ് വ്യാപാര കമ്മിയില്‍ വലിയ മാറ്റം വരുത്തില്ല. വ്യാപാര കമ്മി ജിഡിപിയുടെ 0.7% ആയി തുടരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നു.
ആഭ്യന്തര വളര്‍ച്ച പോസീറ്റീവായി നില്‍ക്കുന്നതിനാല്‍ നിര്‍മാണ മേഖലയടക്കം മുന്നേറ്റ പാതയിലാണ്. ഇത് രാജ്യത്തേക്കുളള ഇറക്കുമതി ഉയര്‍ത്തും. സ്വാഭാവികമായും വ്യാപാര കമ്മി ഉയരുന്നതിലേക്കാണ് ഇത് നയിക്കുക.
അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെയിലും കയറ്റുമതിയില്‍ മുന്‍വര്‍ഷം മേയ് മാസത്തേക്കാള്‍ 2.17 ശതമാനം ഇടിവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 3,959 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് കയറ്റി അയച്ചത്.
ഇതോടൊപ്പം ഇന്ത്യയിലേക്കുള്ള ഉത്പന്ന ഇറക്കുമതി 1.7 ശതമാനം കുറഞ്ഞ് 6,061 കോടി ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം മേയില്‍ ഇറക്കുമതി 6,168 കോടി ഡോളറായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.