സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായിവാണിജ്യാവശ്യത്തിനുള്ള എൽപിജി വില വീണ്ടും കൂട്ടിഇന്ത്യയുടെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ വിതരണക്കാരായി തുടർന്ന് റഷ്യവിദേശ നാണയ ശേഖരത്തില്‍ നേരിയ കുറവ്യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ

ഇന്ത്യയുടെ വ്യാപാര കമ്മി കൂടുന്നു

കൊച്ചി: കയറ്റുമതി മേഖലയിലെ തളർച്ചയും ഇറക്കുമതിയിലെ വർദ്ധനയും ഇന്ത്യയുടെ വ്യാപാര കമ്മി ഉയർത്തുന്നു. ജനുവരിയില്‍ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വിടവായ വ്യാപാര കമ്മി 2,299 കോടി ഡോളറായി ഉയർന്നു.

വ്യാവസായിക ഉത്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ മാസം 2.4 ശതമാനം കുറഞ്ഞ് 3,643 കോടി ഡോളറിലെത്തി. ആഗോള മാന്ദ്യവും ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ വർദ്ധന സംബന്ധിച്ച ആശങ്കകളും ഇന്ത്യയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു.

ഡിസംബറില്‍ 3,801കോടി ഡോളറിന്റെ കയറ്റുമതിയാണ് നേടിയത്. ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങള്‍, മരുന്നുകള്‍, അരി എന്നിവയാണ് കയറ്റുമതിയില്‍ നേട്ടമുണ്ടാക്കിയത്.

ഉത്പന്നങ്ങളുടെ ഇറക്കുമതി 5,942 കോടി ഡോളറാണ്. ഡിസംബറിലിത് 5,995 കോടി ഡോളറായിരുന്നു.

സേവനങ്ങളുടെ കയറ്റുമതി ജനുവരിയില്‍ 3,855 കോടി ഡോളറിലെത്തുമെന്നാണ് വിലയിരുത്തുന്നത്.

സ്വർണ, ക്രൂഡ് ഇറക്കുമതി കുറയുന്നു
രാജ്യാന്തര വിപണിയില്‍ വില കുതിച്ചുയർന്നതോടെ ജനുവരിയിലെ സ്വർണ ഇറക്കുമതി 268 കോടി ഡോളറായി ഇടിഞ്ഞു. ഡിസംബറില്‍ 470 കോടി ഡോളറിന്റെ സ്വർണമാണ് ഇന്ത്യയിലെത്തിയത്.

ക്രൂഡോയില്‍ ഇറക്കുമതിയും ഡിസംബറിലെ 1,520 കോടി ഡോളറില്‍ നിന്ന് 1,340 കോടി ഡോളറിലേക്ക് താഴ്‌ന്നു.

X
Top