ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ഇന്ത്യയുടെ തേയില ഉത്പാദനം 9 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ തേയില ഉത്പാദനം ജൂണ്‍ മാസത്തില്‍ 9 ശതമാനം ഇടിഞ്ഞതായി ടീ ബോര്‍ഡ് ഓഫ് ഇന്ത്യ കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 ജൂണില്‍ 133.5 മില്യണ്‍ കിലോഗ്രാമിന്റെ ഉത്പാദനമാണ് നടന്നത്. അതേസമയം കഴിഞ്ഞവര്‍ഷം ഇതേ മാസത്തില്‍ 146.72 മില്യണ്‍ കിലോഗ്രാം ഉത്പാദിപ്പിച്ചിരുന്നു.

പ്രതികൂലമായ കാലാവസ്ഥ, വിള നാശം എന്നിവയാണ് ഉത്പാദനം കുറയാനുള്ള പ്രധാന കാരണങ്ങള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ആസാം, പശ്ചിമ ബംഗാള്‍, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലെല്ലാം വിളവെടുപ്പ് കുറഞ്ഞു.

ഉത്തേരന്ത്യയില്‍ ഉത്പാദനം 21.52 മില്യണ്‍ കിലോഗ്രാമില്‍ നിന്നും 112.51 കിലോഗ്രാമായും ദക്ഷിണേന്ത്യയില്‍ 25.20 മില്യണ്‍ കിലോഗ്രാമില്‍ നിന്നും 20.99 കിലോഗ്രാമായുമാണ് ഉത്പാദനം ഇടിഞ്ഞത്.

തേയില ഇനങ്ങളായ സിടിസി, ഓര്‍ത്തഡോക്‌സ്, ഗ്രീന്‍ ടീ എന്നിവയുടെ അളവിലെല്ലാം ഇടിവുണ്ടായിട്ടുണ്ട്. ഇതോടെ  ചായയ്ക്ക് വിലകൂടാന്‍ സാധ്യതയേറി.

ഉപഭോക്താക്കളേയും കയറ്റുമതിക്കാരേയുമാണ് ഇത് കൂടുതല്‍ ബാധിക്കുക. തൊഴില്‍ ശക്തി കുറയ്ക്കാന്‍ പ്ലാന്റേഷന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരാകും.

X
Top