വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ഇവി ഉപയോക്താക്കൾക്കായി ഇന്ത്യയുടെ ‘സൂപ്പർ ആപ്പ്’ വരുന്നു

ലക്‌ട്രിക് വാഹനം ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ചാർജ്ജിങ്ങ് സംബന്ധിച്ച ആശങ്ക. ചാർജ്ജിങ്ങ് സ്റ്റേഷനുകള്‍, പേയ്മെന്റ് രീതികള്‍, സമയം എന്നിവയെല്ലാം ഇവി യൂസർമാരെ അലട്ടുന്ന കാര്യങ്ങളാണ്.

ഇതെല്ലാം മനസ്സിലാക്കി, ഇന്ത്യയുടെ ഇലക്‌ട്രിക് മൊബിലിറ്റി അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. രാജ്യമെമ്പാടുമുള്ള ഇലക്‌ട്രിക് വാഹന (ഇ.വി.) ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാൻ ലക്ഷ്യമിട്ട്, ഒരു ഓള്‍-ഇൻ-വണ്‍ ‘സൂപ്പർ ആപ്പ്’ വികസിപ്പിക്കാനുള്ള പദ്ധതികള്‍ക്കാണ് കേന്ദ്രം ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്.

ഈ ഏകീകൃത ഡിജിറ്റല്‍ സൂപ്പർ ആപ്പ് വികസിപ്പിക്കുന്നതിന്, ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡിനെ (ബി.എച്ച്‌.ഇ.എല്‍.) നോഡല്‍ ഏജൻസിയായി പരിഗണിക്കുന്നു എന്നാണ് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നത്. നിർദിഷ്ട ആപ്പ് ഇ.വി. ഉപയോക്താക്കള്‍ക്ക് വിവിധ അവശ്യ സേവനങ്ങള്‍ നല്‍കുന്ന ഒരു കേന്ദ്രീകൃത പ്ലാറ്റ്ഫോമായി പ്രവർത്തിക്കും.

സുസ്ഥിര ഗതാഗത സംവിധാനം പ്രാപ്തമാക്കുന്നതിനും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും രാജ്യവ്യാപകമായി ഒരു ഇ.വി. സജ്ജമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്ന പി.എം. ഇ-ഡ്രൈവ് സ്കീമിന് കീഴിലുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

രാജ്യത്തുടനീളം ചാർജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ബി.എച്ച്‌.ഇ.എല്‍. വിവിധ സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര മന്ത്രാലയങ്ങളുമായും സഹകരിക്കും.

സൂപ്പർ ആപ്പിന്റെ പ്രധാന സവിശേഷതകള്‍
ചാർജിങ്ങ് സ്ലോട്ടുകള്‍ തത്സമയം ബുക്ക് ചെയ്യാനുള്ള സൗകര്യം
സംയോജിത ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍
ചാർജറുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍
പി.എം. ഇ-ഡ്രൈവ് സ്കീമിന് കീഴില്‍ രാജ്യത്തുടനീളമുള്ള വിന്യാസത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള ഡാഷ്ബോർഡുകള്‍

പി.എം. ഇ-ഡ്രൈവ് സ്കീമിന്റെ സവിശേഷതകള്‍
ഈ പദ്ധതിക്ക് ആകെ 2,000 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് വകയിരുത്തിയിട്ടുള്ളത്. രാജ്യവ്യാപകമായി ഏകദേശം 72,000 പൊതു ഇ.വി. ചാർജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ഇത് പിന്തുണ നല്‍കും.

50 ദേശീയപാത ഇടനാഴികളിലും മെട്രോ നഗരങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, പെട്രോള്‍ പമ്പുകള്‍, സംസ്ഥാന പാതകള്‍, ടോള്‍ പ്ലാസകള്‍ എന്നിവയുള്‍പ്പെടെ തിരക്കേറിയ സ്ഥലങ്ങളിലും ഈ സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

X
Top