അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ വേഗത സെപ്തംബറില്‍ കുറഞ്ഞു

മുംബൈ: എസ്ആന്റ്ബി ഗ്ലോബല്‍ സമാഹരിച്ച എച്ച്എസ്ബിസി ഇന്ത്യ കോമ്പസിറ്റ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) പ്രകാരം 2025 സെപ്തംബറില്‍ ഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ച തുടര്‍ന്നു. എങ്കിലും വികാസത്തിന്റെ വേഗത കുറഞ്ഞു. ഉത്പാദനവും സേവനങ്ങളുമുള്‍പ്പടെ മൊത്തം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ അളക്കുന്ന പിഎംഐ സെപ്തംബറില്‍ 61.9 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റിലിത് 63.2 ആയിരുന്നു.

50 ന് മുകളിലുള്ള റേറ്റിംഗ് വളര്‍ച്ചയും താഴെ മാന്ദ്യവുമാണ്..

ഉത്പാദന മേഖലയും സേവനമേഖലയും തണുപ്പന്‍ പ്രകടനമാണ് നടത്തിയത്. ഉത്പാദന പിഎംഐ ഓഗസ്റ്റിലെ 59.3 ല്‍ നിന്നും 58.5 ആയി കുറഞ്ഞപ്പോള്‍ സേവന മേഖല 62.9 ല്‍ നിന്നും 61.6 ആയി.

പുതിയ ബിസിനസ് ഓര്‍ഡറുകളും ഓഗസ്റ്റിനെ അപേക്ഷിച്ച് ദുര്‍ബലമാണ്. ശക്തമായ മത്സരം പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കാനുള്ള കഴിവിനെ പരിമിതപ്പെടുത്തിയതായി ചില കമ്പനികള്‍ പറയുന്നു.സേവനമേഖയ്ക്ക് ലഭ്യമാകുന്ന ഓര്‍ഡറുകള്‍ കുറഞ്ഞപ്പോള്‍ അത് മൊത്തം കയറ്റുമതിയെ ബാധിച്ചു. കയറ്റുമതി ഓര്‍ഡറുകള്‍ ആറ് മാസത്തെ കുറഞ്ഞ തോതിലായി.

സ്വകാര്യമേഖല തൊഴില്‍ സൃഷ്ടി മിതമാണ്.ഉത്പാദനരംഗത്തെ 3 ശതമാനം സ്ഥാപനങ്ങളും സേവന രംഗത്തെ 5 ശതമാനം സ്ഥാപനങ്ങളും മാത്രമാണ് ജീവക്കാരെ നിയമിച്ചത്. ബിസിനസ് വളര്‍ച്ചയുണ്ടെങ്കിലും നിയമനം വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ തയ്യാറായില്ല.

ഇന്‍പുട്ട് ചെലവുകള്‍ ലഘൂകരിക്കപ്പെട്ടതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. എന്നാല്‍ ഉത്പാദകര്‍ വിലകുറച്ചില്ലെന്ന് മാത്രമല്ല, 13 വര്‍ഷത്തെ ഉയര്‍ന്ന നിരക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. സ്റ്റീല്‍,കോട്ടണ്‍ എന്നിവയുടെ വിലവര്‍ദ്ധനവാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേസമയം സേവനദാതാക്കള്‍ നിരക്ക് കുറയ്ക്കാന്‍ തയ്യാറായി.

ബിസിനസ് ആത്മവിശ്വാസം സെപ്തംബറില്‍ മെച്ചപ്പെട്ടുണ്ട്. ജിഎസ്ടി പരിഷ്‌ക്കരണത്തിന്റെ ഫലമായി ഡിമാന്റ് മെച്ചപ്പെടുമെന്ന് വ്യാപാരികള്‍ വിശ്വാസം പ്രകടിപ്പിച്ചു

X
Top