ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ആഗോള ബഹിരാകാശ വിപണി കീഴടക്കാൻ ഇന്ത്യ

ബെംഗളൂരു: രാജ്യാന്തര ബഹിരാകാശ വിപണിയിൽ അടുത്ത വർഷങ്ങളിൽ ഇന്ത്യ വന്‍ കുതിപ്പ് നടത്തിയേക്കുമെന്ന് റിപ്പോർട്ട്. 2025 ഓടെ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ 1,280 കോടി ഡോളറാകുമെന്നാണ് (ഏകദേശം 105,448.38 കോടി രൂപ) പ്രതീക്ഷിക്കുന്നത്.

ഉപഗ്രഹ വിക്ഷേപണ സേവന വിഭാഗം സ്വകാര്യ പങ്കാളിത്തം വർധിപ്പിച്ച് അതിവേഗ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. കുറഞ്ഞ നിരക്കിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ യുഎസ് ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഇന്ത്യയെ സമീപിക്കുന്നുണ്ട്.

ചെറിയ ഉപഗ്രഹങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യം രാജ്യത്ത് ഉപഗ്രഹ നിർമാണം വർധിപ്പിക്കും. ബഹിരാകാശ സാങ്കേതിക കമ്പനികളെ ഇവിടെ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

ഇസ്രോയുമായി സഹകരിച്ച് പ്രവർത്തിക്കാന്‍ നിരവധി സ്റ്റാർട്ടപ്പുകൾ മുന്നോട്ടുവന്നിട്ടുണ്ടെന്നും ഇന്ത്യൻ സ്‌പേസ് അസോസിയേഷനും (ഐഎസ്പിഎ) ഏണസ്റ്റ് ആൻഡ് യംഗും പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

2020ൽ 960 കോടി ഡോളറായി കണക്കാക്കപ്പെട്ടിരുന്ന ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ 2025 ഓടെ 1,280 കോടി ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും റിപ്പോർട്ടിലുണ്ട്.

വിദേശനാണ്യത്തിന്റെ കാര്യത്തിൽ സാറ്റലൈറ്റ് സേവനങ്ങളും ആപ്ലിക്കേഷൻ വിഭാഗവും വലിയ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ഓടെ 460 കോടി ഡോളർ വിറ്റുവരവും, ഉപഗ്രഹ നിർമാണം വഴി 320 ഡോളറും, വിക്ഷേപണ സേവനങ്ങളിലൂടെ 100 കോടി ഡോളറുമാണ് വരുമാനം പ്രതീക്ഷിക്കുന്നത്.

ബഹിരാകാശ മേഖലയിൽ സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഇന്ത്യൻ ബഹിരാകാശ പദ്ധതികൾക്ക് കൂടുതൽ ഉത്തേജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ലോഞ്ച് സർവീസ് സെഗ്‌മെന്റ് 2020 ൽ 60 കോടി ഡോളറായിരുന്നു. ഇത് 13 ശതമാനം വർധിച്ച് 2025 ഓടെ 100 കോടി ഡോളറിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.

കുറഞ്ഞ നിരക്കിലുള്ള സാറ്റലൈറ്റ് വിക്ഷേപണ റോക്കറ്റുകളുടെ ലഭ്യതയും വൻതോതിലുള്ള റോക്കറ്റ് നിർമാണവും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിൽ നിന്നുള്ള വരുമാനം വർധിപ്പിക്കും. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇന്ത്യൻ സ്വകാര്യ കമ്പനികൾ ബഹിരാകാശ വ്യവസായത്തെ കൂടുതൽ ഉപയോഗപ്പെടുത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

X
Top