നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ സോഡിയം അയോണ്‍ ബാറ്ററി

ബാറ്ററി സാങ്കേതികവിദ്യയില്‍ ലോകത്തെ ഞെട്ടിച്ച്‌ ഇന്ത്യൻ ശാസ്ത്രലോകം! ബെംഗളൂരുവിലെ ജവഹർലാല്‍ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിലെ (JNCASR) ഗവേഷകർ വികസിപ്പിച്ചെടുത്ത സോഡിയം അയോണ്‍ ബാറ്ററി സാങ്കേതിക ലോകത്ത് വൻ തരംഗമാകുകയാണ്.

വെറും ആറ് മിനിറ്റില്‍ 80% വരെ ചാർജ് ചെയ്യാൻ ശേഷിയുള്ള ഈ ബാറ്ററി, 3000-ലേറെ ചാർജിംഗ് സൈക്കിളുകളോടെ ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് ശക്തമായ എതിരാളിയായി മാറുന്നു.

ലിഥിയം ബാറ്ററികള്‍ക്ക് ബദല്‍, ഇന്ത്യയുടെ അഭിമാന നേട്ടം
ലോക ബാറ്ററി വിപണിയില്‍ ചൈനയുടെ കുത്തക മേധാവിത്വത്തിന് വെല്ലുവിളിയുയർത്തുകയാണ് ഇന്ത്യയുടെ ഈ നേട്ടം. ഇലക്‌ട്രിക് വാഹനങ്ങളിലും ഊർജ്ജ സംഭരണത്തിലും ലിഥിയം അയോണ്‍ ബാറ്ററികളെ ആശ്രയിക്കുന്ന ലോകത്തിന് പുതിയൊരു വഴി തുറക്കുകയാണ് ഇന്ത്യ.

CATL, BYD പോലുള്ള ചൈനീസ് ഭീമന്മാർ ലിഥിയം ബാറ്ററി ഉല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുമ്ബോള്‍, അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഉയർന്ന ചെലവും സുരക്ഷാ പ്രശ്നങ്ങളും ലിഥിയം ബാറ്ററികളുടെ പരിമിതികളാണ്.

1970 കളിലാണ് ആദ്യമായി സോഡിയം അയോണ്‍ ബാറ്ററിയെന്ന ആശയം അവതരിപ്പിക്കപ്പെട്ടത്. ലിഥിയം അയോണ്‍ ബാറ്ററിയുടെ വെല്ലുവിളികള്‍ മറികടക്കാൻ സോഡിയം അയോണ്‍ ബാറ്ററിക്ക് സാധിക്കുമെന്നതാണ് അതിനുള്ള കാരണം.

സോഡിയം ധാരാളമായി ലഭ്യമായതിനാല്‍, ലിഥിയം, കോബാള്‍ട്ട് പോലുള്ള അപൂർവ വസ്തുക്കളെ ആശ്രയിക്കേണ്ട ആവശ്യമില്ല. ഇത് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്യുന്നു.

വാണിജ്യാടിസ്ഥാനത്തില്‍ ഫലപ്രദമായി ഉപയോഗിക്കാനാവുന്ന സോഡിയം അയോണ്‍ ബാറ്ററികള്‍ വികസിപ്പിക്കുന്നതിനുള്ള ആഗോള തലത്തില്‍ നടക്കുന്നുണ്ട്. ചൈനയിലും അതിനുള്ള ശ്രമങ്ങള്‍ സജീവമാണ്. ചില ലോ റേഞ്ച് ഇലക്‌ട്രിക് വാഹനങ്ങളില്‍ ചൈന ഇത് പരീക്ഷിച്ചുകഴിഞ്ഞിട്ടുമുണ്ട്.

ഫോക്സ് വാഗണ്‍ പോലുള്ള കമ്ബനികളും സോഡിയം അയേണ്‍ ബാറ്ററി പരീക്ഷിച്ചിട്ടുണ്ട്.

എന്താണ് ഈ ബാറ്ററിയെ വ്യത്യസ്തമാക്കുന്നത്?
വേഗത: ആറ് മിനിറ്റില്‍ 80% ചാർജിംഗ്, ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും ഗാഡ്ജെറ്റുകള്‍ക്കും ഉപയോഗിക്കാം

ആയുസ്സ്: 3000-ലേറെ ചാർജിംഗ് സൈക്കിളുകള്‍, ദീർഘകാല ഉപയോഗം ഉറപ്പാക്കുന്നു.
സുരക്ഷ: ലിഥിയം ബാറ്ററികളെ അപേക്ഷിച്ച്‌ കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവും.

ചെലവ് കുറവ്: സോഡിയം അധിഷ്ഠിത സാങ്കേതികവിദ്യ വൻതോതില്‍ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കും.

വഴിത്തിരിവാകുന്ന മുന്നേറ്റം
ഇന്ത്യയുടെ ഈ നേട്ടം ഇലക്‌ട്രിക് വാഹന വിപണിയിലും ഊർജ സംഭരണ സംവിധാനങ്ങളിലും വിപ്ലവം സൃഷ്ടിക്കാൻ പോകുന്നു. എങ്കിലും, ജെ.എൻ.സി.എ.എസ്.ആർ. വികസിപ്പിച്ച സോഡിയം അയോണ്‍ ബാറ്ററി ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണ്.

വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന് മുമ്ബ് കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും പരിഷ്കാരങ്ങള്‍ക്കും ഇത് വിധേയമാക്കേണ്ടതുണ്ട്.

എന്നാല്‍ ഇന്ത്യൻ സാങ്കേതിക വിദ്യയില്‍ സോഡിയം അയോണ്‍ ബാറ്ററികള്‍ യാഥാർത്ഥ്യമാക്കാനായാല്‍ എത്തുന്നതോടെ, ചൈനയുടെ ലിഥിയം ആധിപത്യത്തിന് വെല്ലുവിളിയാകുമെന്ന് മാത്രമല്ല, ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ബാറ്ററി സാങ്കേതികവിദ്യ ലഭ്യമാകും.

X
Top