ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

സ്‍മാര്‍ട്ട് ഫോണ്‍ വിപണിയിലെ വളർച്ച നാമമാത്രം

ബെംഗളൂരു: 2023ൽ ഇന്ത്യയുടെ ആഭ്യന്തര സ്‌മാർട്ട്‌ഫോൺ വിപണി കൈവരിച്ചത് നാമമാത്രമായ 1 ശതമാനം വളർച്ചയെന്ന് ഐഡിസിയുടെ ഏറ്റവും പുതിയ റിപ്പോർട്ട്.

ആദ്യ പകുതിയിലെ 10 ശതമാനം ഇടിവ് നികത്തിക്കൊണ്ട് 2023ലെ രണ്ടാം പകുതിയില്‍ 11 ശതമാനം വളർച്ച കൈവരിക്കാനായി. 2023-ൽ രാജ്യം 146 ദശലക്ഷം സ്‌മാർട്ട്‌ഫോണുകളാണ് കയറ്റി അയച്ചത്.

ഒക്റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ 26 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് വിപണി പ്രകടമാക്കിയത്. 37 ദശലക്ഷം യൂണിറ്റുകളുടെ കയറ്റുമതിയാണ് ഈ പാദത്തില്‍ നടന്നത്. പുതിയ മോഡലുകളുടെ ലോഞ്ചിംഗിന്‍റെ കൂടെ ഭാഗമായി പ്രതീക്ഷിച്ചതിലും ഉയര്‍ന്ന കയറ്റുമതിയാണ് 2023 രണ്ടാം പകുതിയില്‍ ഉണ്ടായത്.

“വരുമാനം, പണപ്പെരുപ്പ സമ്മർദ്ദം, വിലവർദ്ധന, ഇൻവെൻ്ററികൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനാൽ 2024-ൽ സ്‌മാർട്ട്‌ഫോണ്‍ വിപണിയുടെ വീണ്ടെടുപ്പ് ബുദ്ധിമുട്ടുള്ളതും സാവധാനവുമായിരിക്കും,” ഐഡിസിയിലെ ക്ലയന്‍റ് ഡിവൈസ് റിസര്‍ച്ച് അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് നവകേന്ദർ സിംഗ് പറയുന്നു.

2024-ലും ഒറ്റയക്ക വാർഷിക വളർച്ച മാത്രമാണ് സ്‍മാര്‍ട്ട് ഫോണ്‍ വിപണിയിലുണ്ടാകുക എന്നാണ് വിലയിരുത്തുന്നത്. എന്‍ട്രിലെവല്‍ ഫോണുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ പരിശ്രമങ്ങള്‍ അനിവാര്യമാണെന്നും ഐഡിസി ചൂണ്ടിക്കാണിക്കുന്നു.

2023-ൽ ട്രെൻഡുകൾ ശ്രദ്ധേയമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളുടെ 5ജി-യിലേക്കുള്ള മാറ്റത്തിന്‍റെ നല്ല സൂചന കഴിഞ്ഞവര്‍ഷം നൽകുന്നു.

2023-ൽ 79 ദശലക്ഷം 5ജിസ്‌മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്തു, മാസ് ബജറ്റ് വിഭാഗത്തിലെ ധാരാളം ലോഞ്ചുകളുടെ ഫലമായി 5ജി സ്‍മാര്‍ട്ട് ഫോണുകളുടെ ശരാശരി വില 5 ശതമാനം ഇടിഞ്ഞു.

X
Top