ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ 58 ശതമാനം ഇടിവ്

മുംബൈ: യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 2025 മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 58 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവ് (ജിടിആര്‍ഐ) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓഗസ്റ്റിലെ കയറ്റുമതി 964.8 മില്യണ്‍ യുഎസ് ഡോളറിന്റേതാണ്.

മെയില്‍ 2.29 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണിത്. ജൂണില്‍ 2 ബില്യണ്‍ ഡോളറായും ജൂലൈയില്‍ 1.52 ബില്യണ്‍ ഡോളറായും കുറഞ്ഞു. യുഎസ് ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ നിലവില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ബാധകമല്ല.

എന്നിട്ടം കയറ്റുമതി കുറഞ്ഞത് അസാധാരണമായി. 2025 സാമ്പത്തികവര്‍ഷത്തില്‍ യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 10.6 ബില്യണ്‍ യുഎസ് ഡോളറിന്റേതാണ്. യൂറോപ്യന്‍ യുണിയനാണ് രണ്ടാമത്തെ മികച്ച വിപണി. 7.1 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ട്‌ഫോണുകള്‍ അവര്‍ വാങ്ങി.

2025 ഓഗസ്റ്റില്‍ താരിഫില്ലാത്ത ഉത്പന്നങ്ങള്‍ മൊത്തം ഇന്ത്യന്‍ കയറ്റുമതിയുടെ 28.5 ശതമാനമായിരുന്നു. എന്നാല്‍ മെയ് മാസത്തില്‍ ഇത് ഇത് 41.9 ശതമാനം കുറഞ്ഞ് 3.37 ബില്യണും ഓഗസ്റ്റില്‍ 1.96 ബില്യണുമായി.

X
Top