
മുംബൈ: എസ് ആന്റ് പി ഗ്ലോബല്‍ സമാഹരിച്ച എച്ച്എസ്ബിസി ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സ് (പിഎംഐ) പ്രകാരം, 2025 സെപ്റ്റംബറില്‍ സേവന മേഖല വികാസം മന്ദഗതിയിലായി. വ്യവസായങ്ങളുടെ പ്രകടനം അളക്കുന്ന സൂചകമാണ് പിഎംഐ. 50.0 ന് മുകളിലുള്ള റീഡിംഗ് വളര്‍ച്ചയെയും 50.0 ന് താഴെയുള്ളത് സങ്കോചത്തെയും സൂചിപ്പിക്കുന്നു.
സെപ്റ്റംബറില്‍, സേവന പിഎംഐ 60.9 ആകുകയായിരുന്നു. ഓഗസറ്റിലെ 62.9 നിരക്കില്‍ നിന്നുള്ള കുറവ്. ദുര്‍ബലമായ വിദേശ ആവശ്യകതയാണ് മാന്ദ്യത്തിന് കാരണമായത്. കയറ്റുമതി ഓര്‍ഡര്‍ വളര്‍ച്ച 2025 മാര്‍ച്ചിനുശേഷമുള്ള കുറഞ്ഞതോതിലായി.
ആഭ്യന്തര ഡിമാന്റ് ശക്തമാണെങ്കിലും തണുപ്പനാകുന്ന ലക്ഷണങ്ങള്‍ പ്രകടമാക്കി. ഇന്‍കമിംഗ് വര്‍ക്ക് ട്രാക്ക് ചെയ്യുന്ന ബിസിനസ് ഉപ സൂചിക ഓഗസ്റ്റ് ലെവലില്‍ നിന്ന് കുറഞ്ഞു. എങ്കിലും, 2024 ഓഗസ്റ്റിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും വേഗതയേറിയ വികാസമാണ് സൂചിക പ്രകടമാക്കിയത്. ആത്മവിശ്വാസം മെച്ചപ്പെട്ടു. ആസൂത്രിതമായ പരസ്യ കാമ്പെയ്നുകള്‍, സാങ്കേതികവിദ്യ,കാര്യക്ഷമത, മത്സരാധിഷ്ഠിത വിലനിര്‍ണ്ണയ തന്ത്രങ്ങള്‍, നികുതി ഇളവുകള്‍ എന്നിവ കാരണം ശുഭാപ്തിവിശ്വാസം ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലായി.
സര്‍വേയില്‍ പങ്കെടുത്ത സ്ഥാപനങ്ങളില്‍ 5 ശതമാനത്തില്‍ താഴെ മാത്രമാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്. ചെലവ് സമ്മര്‍ദ്ദങ്ങളും കുറഞ്ഞു. ഉയര്‍ന്ന ഇന്‍പുട്ട് ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറുന്ന നിരക്ക് മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി.
ജൂലൈയില്‍ 1.61 ശതമാനമായിരുന്ന ഇന്ത്യയുടെ മൊത്ത പണപ്പെരുപ്പം ഓഗസ്റ്റില്‍ 2.07 ശതമാനമായി ഉയര്‍ന്നിരുന്നു. അതേസമയം, നിരക്ക് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യ പരിധിയായ 2 -6 ശതമാനത്തില്‍ തുടര്‍ന്നു. ഒക്ടോബര്‍ 1 ന് നടന്ന യോഗത്തില്‍ സെന്‍ട്രല്‍ ബാങ്ക് റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്
ഉല്‍പ്പാദന, സേവന മേഖലകളുടെ എച്ച്എസ്ബിസി ഇന്ത്യ കോമ്പോസിറ്റ് പിഎംഐ ഔട്ട്പുട്ട് സൂചിക, 61.0.മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.