ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 2025 സാമ്പത്തിക വര്‍ഷത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 2024-25 സാമ്പത്തികവര്‍ഷത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു. 7.45 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് രാജ്യം നടത്തിയത്. അതേസമയം അളവ് 1698170 ടണ്ണായി കുറഞ്ഞു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 17,81,602 ടണ്ണിന്റെ കയറ്റുമതി നടത്തിയിരുന്നു. യുഎസും ചൈനയുമാണ് ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.

അളവിലും മൂല്യത്തിലും പ്രധാന കയറ്റുമതി ഇനമായി ശീതീകരിച്ച ചെമ്മീന്‍ തുടര്‍ന്നു.5.17 ബില്യണ്‍ ഡോളറിന്റെ ചെമ്മീനാണ് രാജ്യം കയറ്റുമതി ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള ശീതീകരിച്ച മത്സ്യ കയറ്റുമതി 622.60 മില്യണ്‍ യൂഎസ് ഡോളറിന്റേതായി. തൊട്ടുപിന്നിലുള്ള കണവ കയറ്റുമതി 367.68 മില്യണ്‍ ഡോളറിന്റേതാണ്.

ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിപണിയായി യുഎസ് തുടരുന്നു. 2.71 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ് അവര്‍ ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷത്തിലിത് 2.55 ബില്യണ്‍ ഡോളറായിരുന്നു. ചൈനയിലേയ്ക്ക് 1.27 ബില്യണ്‍ ഡോളറിന്റെയും യൂറോപ്യന്‍ യൂണിയനിലേയ്ക്ക് 1.12 ബില്യണിന്റെയും ദക്ഷിണ പടിഞ്ഞാറന്‍ ഏഷ്യയിലേയ്ക്ക് 974.99 മില്യണ്‍ ഡോളറിന്റേയും ജപ്പാനിലേയ്ക്ക് 411.55 മില്യണ്‍ ഡോളറിന്റേയും മിഡില്‍ ഈസ്റ്റിലേയ്ക്ക് 278.31 മില്യണ്‍ ഡോളറിന്റെയും കയറ്റുമതി നടത്തി.

X
Top