
മുംബൈ: റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഓഗസ്റ്റില്‍ ഏകദേശം 3.41 ബില്യണ്‍ ഡോളറിന്റേതായി. ഇത് ചൈനയുടെ ഇറക്കുമതിയായ 3.65 ബില്യണ്‍ ഡോളറിന് ഏതാണ്ട് തുല്യമാണ്. റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിന്റെ പേരില്‍ യുഎസ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു.
തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി. എന്നാല്‍ ആരുടെയങ്കിലും സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങില്ലെന്നാണ് ഓഗസ്റ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഫോസില്‍ ഇന്ധന ഇറക്കുമതി ഓഗസ്റ്റില്‍ 4.23 ബില്യണ്‍ ഡോളറിന്റേതാണ്. ഇതില്‍ 579 മില്യണ്‍ ഡോളറിന്റെ കല്‍ക്കരിയും 320 മില്യണ്‍ ഡോളറിന്റെ ശുദ്ധീകരിച്ച എണ്ണയും ഉള്‍പ്പെടുന്നു.
റഷ്യയില്‍ നിന്ന് ഊര്‍ജ്ജം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നു. 6.70 ബില്യണ്‍ ഡോളറിന്റെ ഫോസില്‍ ഇന്ധനങ്ങളാണ് അവര്‍ റഷ്യയില്‍ നിന്നും രാജ്യത്തെത്തിച്ചത്. ഇതില്‍ 648 മില്യണ്‍ ഡോളറിന്റെ ശുദ്ധീകരിച്ച എണ്ണയും 64 മില്യണ്‍ ഡോളര്‍ കല്‍ക്കരിയും 792 മില്യണ്‍ ഡോളര്‍ പൈപ്പ്‌ലൈന്‍ വാതകവുമുള്‍പ്പെടും.
മറ്റൊരു പ്രധാന ഇറക്കുമതിക്കാരായ തുര്‍ക്കി 3.53 മില്യണ്‍ ഡോളറിന്റെ ഇന്ധനം വാങ്ങി.