ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: നിബന്ധനകളില്‍ ഉറച്ച് ഇന്ത്യ

വാഷിങ്ടണ്‍ ഡിസി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇതുവരെ ഉടമ്പടികളൊന്നും സാധ്യമായിട്ടില്ലെന്നും വിദേശ കാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍. ഇന്ത്യയുടെ പ്രധാന ആശങ്കകള്‍ മാനിക്കാന്‍ യുഎസ് തയ്യാറാകണം.

ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുക, ഡിജിറ്റല്‍ ഡാറ്റ നിയന്ത്രണം നിലനിര്‍ത്തുക, വിപണി പ്രവേശന നിബന്ധനകള്‍ ഉറപ്പാക്കുക എന്നിവ ഇന്ത്യയുടെ ചുവപ്പുവരകളാണ്. ഇതില്‍ വിട്ടുവീഴ്ചയില്ല.

ചര്‍ച്ചകള്‍ ഇതുവരെ ‘ലാന്‍ഡിംഗ് ഗ്രൗണ്ടില്‍’ എത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. വ്യാപാര കരാറുകളെ ഇന്ത്യ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍  സാമ്പത്തിക പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതോ പ്രാദേശിക ഉല്‍പാദകര്‍ക്ക് ദോഷം വരുത്തുന്നതോ ആയ നിബന്ധനകള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര വിപണികളിലേക്ക്  പ്രവേശനം, ശക്തമായ ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, കുറഞ്ഞ ഡിജിറ്റല്‍ വ്യാപാര നിയന്ത്രണങ്ങള്‍ എന്നിവയാണ് അമേരിക്കയുടെ പ്രധാന ആവശ്യങ്ങള്‍. അതേസമയം സെന്‍സിറ്റീവ് മേഖലകള്‍ തുറന്നുകൊടുക്കില്ലെന്നും ഡാറ്റയുടെ പ്രാദേശികവത്ക്കരണം മാനിക്കണമെന്നും ഇന്ത്യ ആവര്‍ത്തിച്ചു.  ദേശീയ സുരക്ഷയ്ക്കും ഉപഭോക്തൃ സംരക്ഷണത്തിനും ഇത് അത്യാവശ്യമാണ്.

ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ ഇരു രാജ്യങ്ങള്‍ക്കുമായിട്ടില്ല. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരം 118.28 ബില്യണ്‍ യുഎസ് ഡോളറാണ്. ഇത് യുഎസിനെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാക്കി. ഇതില്‍ ഇന്ത്യയുടെ കയറ്റുമതി 78.54 ബില്യണ്‍ ഡോളറിന്റേയും ഇറക്കുമതി 39.74 ബില്യണ്‍ ഡോളറിന്റേതുമാണ്.

 വ്യാപാര ഇടപാടുകള്‍ സന്തുലിതമായിരിക്കണമെന്നും ജയ്ശങ്കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ, ചര്‍ച്ചകള്‍ തുടരാന്‍ തയ്യാറാണെങ്കിലും ചില വിഷയങ്ങളില്‍ വിട്ടുവീഴ്ച സാധ്യമല്ല. യുണൈറ്റഡ് കിംഗ്ഡം, യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ എന്നിവയുമായും ഇന്ത്യ വ്യാപാര ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

X
Top