നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

34,000 ജിപിയു കടന്ന് ഇന്ത്യയുടെ പൊതു കമ്പ്യൂട്ടിങ് ശേഷി

ന്ത്യയുടെ ദേശീയ കമ്പ്യൂട്ടിങ് ശേഷി 34000 ജിപിയു പിന്നിട്ടു. ഇതിനൊപ്പം ഇന്ത്യയുടെ സ്വന്തം അടിസ്ഥാന മാതൃക നിർമിക്കാന്‍ മൂന്ന് പുതിയ സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തതോടെ തദ്ദേശീയ നിര്‍മിതബുദ്ധി നൈപുണ്യം ശക്തിപ്പെടുത്തുന്നതിലേക്ക് ഇന്ത്യാഎഐ ദൗത്യം സുപ്രധാന കുതിച്ചുചാട്ടം നടത്തി.

ഈ നാഴികക്കല്ലിന്റെ അടയാളപ്പെടുത്തലായി ഇന്ത്യയുടെ എഐ യാത്ര മുന്നോട്ടുകൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ ‘ഇന്ത്യാഎഐ – എഐ ഇന്ത്യയില്‍ നിര്‍മിക്കാം, എഐ ഇന്ത്യയ്ക്കായി പ്രവര്‍ത്തിപ്പിക്കാം’ എന്ന പ്രമേയത്തില്‍ ഇന്ന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര ഇലക്ട്രോണിക്സ് – വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് നിരവധി സുപ്രധാന സംരംഭങ്ങൾ പ്രഖ്യാപിച്ചു.

ഇന്ത്യാ എഐ ദൗത്യത്തിന് കീഴിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ടീമുകളോട് അവരുടെ മേഖലകളിൽ മികച്ച അഞ്ച് ആഗോള സ്ഥാനങ്ങൾ കൈവരിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ടുപോകാന്‍ കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് അഭ്യർത്ഥിച്ചു.

സാങ്കേതികവിദ്യ ചുരുക്കം ചിലരുടെ കൈകളിൽ മാത്രം ഒതുങ്ങരുതെന്നും സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് സാങ്കേതികവിദ്യ പ്രാപ്യമാവുന്നതിലൂടെ പുതിയ പരിഹാരങ്ങൾ വികസിപ്പിക്കാനും മികച്ച അവസരങ്ങൾ നേടാനും കഴിയേണ്ടത് ഏറെ പ്രധാനമാണെന്നും സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് എടുത്തുപറഞ്ഞ കേന്ദ്രമന്ത്രി ശ്രീ വൈഷ്ണവ് അഭിപ്രായപ്പെട്ടു.

ഈ തത്വശാസ്ത്രമനുസരിച്ചാണ് ഇന്ത്യാഎഐ ദൗത്യം രൂപീകരിച്ചത്. എഐ ദൗത്യത്തിന്റെ ഓരോ സ്തംഭങ്ങളിലും നാം പ്രായോഗികമായി ഗണ്യമായ പുരോഗതി കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം പഞ്ഞു. സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുന്നതിന് ഏറെ പ്രധാനപ്പെട്ട തത്വമാണ് പൊതു കമ്പ്യൂട്ടിങ് എന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

എഐ കോശ് – ൽ ഇതിനകം 367 വിവരശേഖരങ്ങള്‍ ചേര്‍ത്തതായി കേന്ദ്രമന്ത്രി അറിയിച്ചു. നൈപുണ്യവും വിദ്യാഭ്യാസവും നേടി മറ്റ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ തിരിച്ചുവരവ് വിപുലീകരിക്കുന്നതിനൊപ്പം അടിസ്ഥാന മാതൃകകള്‍, കമ്പ്യൂട്ടിങ് ശേഷി, സുരക്ഷാ മാനദണ്ഡങ്ങൾ, പ്രതിഭ വികസന സംരംഭങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലും ഇന്ത്യാഎഐ ദൗത്യത്തിന്റെ പങ്ക് കേന്ദ്രമന്ത്രി അടിവരയിട്ടു.

രാജ്യത്ത് സമ്പൂർണവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ എഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ഈ ശ്രമങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

X
Top