ആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ഇറാൻ-ഇസ്രയേൽ സംഘർഷം: പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ വിൽക്കാൻ അനുമതിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് 6 മാസം വരെ വായ്പ മോറട്ടോറിയം പ്രഖ്യാപിച്ചേക്കുംഏപ്രിൽ 20 മുതൽ അധികനിരക്കില്ലാതെ 60% സീറ്റുകൾ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനികൾ

എത്തനോൾ മിശ്രണത്തിലൂടെ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ നേട്ടം ഒരു ലക്ഷം കോടി രൂപ

കൊച്ചി: പെട്രോളിനാെപ്പം(Petrol) എത്തനോള്‍ മിശ്രണം(ethanol blending) നടത്താനുള്ള പദ്ധതിയിലൂടെ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ(India) വിദേശ നാണ്യ ശേഖരത്തിലെ(Forex Reserve) നേട്ടം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു.

നിലവില്‍ പതിനഞ്ച് ശതമാനം എത്തനോളാണ് പെട്രോളിയം ഉത്‌പന്നങ്ങള്‍ ചേർക്കുന്നത്.

അടുത്ത ഉത്പാദന വർഷത്തില്‍ എത്തനോള്‍ മിശ്രണത്തിന്റെ അനുപാതം ഇരുപത് ശതമാനമായി ഉയർത്താനും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു.

വാഹന മേഖലയില്‍ എത്തനോള്‍ ചേർത്ത ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതോടെ 2014ന് ശേഷം 1.73 കോടി മെട്രിക് ടണ്‍ ഫോസില്‍ ഇന്ധനമാണ് ഒഴിവാക്കാൻ കഴിഞ്ഞതെന്ന് കേന്ദ്ര പേട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറയുന്നു.

എത്തനോള്‍ കലർത്തിയില്ലായിരുന്നെങ്കില്‍ ഇത്രയും ക്രൂഡോയില്‍ ഇന്ത്യ ഇറക്കുമതി നടത്താൻ നിർബന്ധിതരായേനെയെന്നും അദ്ദേഹം പറയുന്നു. ഇതിലൂടെ ഇറക്കുമതി ചെലവില്‍ ഗണ്യമായ കുറവ് വരുത്താനായി.

ജൂലായ് 31 വരെയുള്ള പത്ത് വർഷത്തിനിടെ കാർബണ്‍ ബഹിർഗമനത്തില്‍ 5.19 കോടി മെട്രിക് ടണ്ണിന്റെ കുറവാണുണ്ടായത്. ഇക്കാലയളവില്‍ ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബിപിസിഎല്‍), ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ(ഐ.ഒ.സി), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവ സംയുക്തമായി എത്തനോള്‍ വാങ്ങിയ വകയില്‍ വിവിധ ഡിസ്‌റ്റിലറികള്‍ക്ക് 1.45 ലക്ഷം കോടി രൂപയാണ് നല്‍കിയത്. കർഷകർക്ക് 87,558 കോടി രൂപയും നല്‍കി.

എത്തനോള്‍ മിശ്രിതം കൂട്ടുന്നു
പെട്രോളില്‍ ഇരുപത് ശതമാനം എത്തനോള്‍ ചേർത്ത് വിപണിയിലെത്തിക്കുന്ന ഇ20 പെട്രോള്‍ നിലവില്‍ രാജ്യത്തെ 15,600 ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്.

ഇതോടൊപ്പം അഞ്ച് ശതമാനം പെട്രോളിനും 1.5 ശതമാനം കോ സോള്‍വെന്റിനുമൊപ്പം 93.5 ശതമാനം എത്തനോള്‍ ചേർത്ത് അവതരിപ്പിക്കുന്ന ഇ100 ഇന്ധനം കഴിഞ്ഞ മാർച്ചില്‍ കമ്പനികള്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ഉത്പാദനം ഉയരുന്നു
എത്തനോള്‍ ഉത്പാദനം കൂട്ടുന്നതിനായി കേന്ദ്ര സർക്കാർ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയില്‍ നിന്ന് ഡിസ്‌റ്റിലറികള്‍ക്ക് അരി നല്‍കാൻ തീരുമാനിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇ ലേലത്തിലൂടെ 23 ലക്ഷം ടണ്‍ അരി ഡിസ്‌റ്റിലറികള്‍ക്ക് സാധിക്കും.

X
Top