കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2047 ല്‍ 14.9 ലക്ഷമാകും – എസ്ബിഐ റിപ്പോര്‍ട്ട്

ന്യൂഡെല് ഹി: ഇന്ത്യയുടെ പ്രതിശീര് ഷ വരുമാനം 2047 സാമ്പത്തിക വര് ഷത്തില് 14.9 ലക്ഷമായി ഉയരുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) റിപ്പോര് ട്ട്.2023 സാമ്പത്തിക വര് ഷത്തില് രണ്ട് ലക്ഷമാണ് പ്രതിശീര്‍ഷ വരുമാനം. വരുമാന നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരിലെ താഴ്ന്ന സ്ലാബിലുള്ള 25% പേര്‍ ആ സ്ലാബ് വിട്ടുയരും.

ഇതില്‍ 17.5 ശതമാനം പേര്‍ 5-10 ലക്ഷം വിഭാഗത്തിലേയ്ക്കും 5 ശതമാനം പേര്‍ 10-20 ലക്ഷം വിഭാഗത്തിലേയ്ക്കുമാണെത്തുക. 0.5 ശതമാനം പേര്‍ 50-1 കോടി വിഭാഗത്തിലേയ്ക്കും 0.075 പേര്‍ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വിഭാഗത്തിലേയ്ക്കും മാറും. സ്വതന്ത്രദിനാഘോഷത്തോടനുബന്ധിച്ച റിപ്പോര്‍ട്ടിലാണ് എസ്ബിഐ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഐടിആര്‍ ഫയല്‍ ചെയ്യുന്നവര്‍ 2047 സാമ്പത്തിക വര്‍ഷത്തില്‍ 482 ദശലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.നികുതി നല്‍കേണ്ട തൊഴിലാളികളുടെ വിഹിതം 85.3 ശതമാനമാകും. നിലവിലിത് 22.4 ശതമാനമാണ്.

2012-23 വര്‍ഷങ്ങളില്‍ 13 ശതമാനം പേരാണ് താഴ്ന്ന സ്ലാബ് വിട്ടത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 70 ദശലക്ഷം പേര്‍ ഐടിആര്‍ ഫയല്‍ ചെയ്തു. 2047 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ജനസംഖ്യ 1610 ദശലക്ഷമായി ഉയരുമെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

ഇതോടെ നികുതി നല്‍കേണ്ട തൊഴില്‍ ശക്തി 565 ദശലക്ഷമായി ഉയരും. നിലവിലിത് 313 ദശലക്ഷമാണ്.

X
Top