
ന്യൂഡല്‍ഹി:നടപ്പ് സാമ്പത്തികവര്‍ഷം, പാംഓയില്‍ ഇറക്കുമതിയില്‍ 16 ശതമാനത്തോളം വളര്‍ച്ച പ്രതീക്ഷിക്കുകയാണ് വ്യവസായികള്‍.കോവിഡ് ലോക്ഡൗണിന് ശേഷം ഉപഭോഗം കൂടിയതാണ് കാരണം. നാല് വര്‍ഷത്തെ ഉയര്‍ന്ന അളവായ 9.17 ദശലക്ഷം ടണ്ണിന്റെ ഇറക്കുമതിയാണ് നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ വ്യാപാരികള്‍ കണക്കുകൂട്ടുന്നത്.
ഇതോടെ അവധി വ്യാപാരം ശക്തിപ്പെടുമെന്നും അവര്‍ പറയുന്നു. നിലവില്‍ നാല്മാസത്തെ നേട്ടത്തിലാണ് അവധി വിലയുള്ളത്. കോവിഡ് കാരണം തുടര്‍ച്ചയായ രണ്ട് വര്‍ഷം കുറവ് വന്ന ഉപഭോഗം നടപ്പ് വര്‍ഷത്തില്‍ 5 ശതമാനം വര്‍ധിച്ചിട്ടുണ്ട്, ഇന്ത്യന്‍ വെജിറ്റബിള്‍ ഓയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുധാകര്‍ ദേശായി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
സോയോയില്‍, സൂര്യകാന്തി എണ്ണ എന്നിവയേക്കാള്‍ കുറഞ്ഞ വിലയാണ് പാമോയിലിനുള്ളതെന്നും അതുകൊണ്ടുതന്നെ ഡിമാന്റ് ശമിപ്പിക്കാന്‍ ഇറക്കുമതിയ്ക്കാകുമെന്നും ദേശായി പറയുന്നു. നവംബര്‍ ഒന്നിന് ആരംഭിച്ച 2022/23 മാര്‍ക്കറ്റിംഗ് വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി 3.67 ദശലക്ഷം ടണ്ണായി. ഒരു വര്‍ഷം മുമ്പുള്ളതിന്റെ 74 ശതമാനം അധികം.
മൊത്തം സസ്യ എണ്ണ ഇറക്കുമതി ഈ വര്‍ഷം 14.38 ദശലക്ഷം ടണ്ണായി ഉയരുമെന്നും ദേശായി പറഞ്ഞു. കഴിഞ്ഞവര്‍ഷമിത് 14.07 ദശലക്ഷം ടണ്ണായിരുന്നു. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പാമോയില്‍ വാങ്ങുന്നത്.
അര്‍ജന്റീന, ബ്രസീല്‍, റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് സോയാബീന്‍, സൂര്യകാന്തി എണ്ണ ഇറക്കുമതി ചെയ്യുന്നു.