നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഇന്ത്യയില്‍ നിന്നുള്ള വിദേശ നിക്ഷേപ ഒഴുക്കില്‍ വന്‍ വര്‍ദ്ധന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും വിദേശത്തേയ്ക്കുള്ള നിക്ഷേപ ഒഴുക്ക് 2025 സാമ്പത്തികവര്‍ഷത്തില്‍ 41.6 ബില്യണ്‍ ഡോളറായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 67.74 ശതമാനം കൂടുതലാണിത്. മൊത്തം ഇടപാടുകളുടെ എണ്ണം 15 ശതമാനം വര്‍ദ്ധിച്ചു.

ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യന്‍ കമ്പനികള് അവരുടെ ചക്രവാളങ്ങള്‍ വിശാലമാക്കുകയാണ്. നേരത്തെ സിംഗപ്പൂര്‍, നെതര്‍ലന്റ്‌സ്, മൗറീഷ്യസ് തുടങ്ങിയ ഇടനിലക്കാരായിരുന്നു ഇന്ത്യന്‍ നിക്ഷേപത്തിന്റെ ലക്ഷ്യസ്ഥാനമെങ്കില്‍ ഇന്നത് യുഎഇ, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളിലേയ്ക്ക് വ്യാപിക്കുന്നു.

പുരോഗമനപരമായ നിയന്ത്രണ ചട്ടക്കൂടുകള്‍, അനുകൂലമായ നികുതി വ്യവസ്ഥ, ഡിജിറ്റല്‍ മുന്നേറ്റം, സ്ഥിരത, വ്യാപാര വികസന സാധ്യതകള്‍, ഇന്ത്യയുടെ താല്‍പര്യങ്ങളുമായി പൊരുത്തപ്പെടല്‍ എന്നിവയാണ് കാരണം. വിദേശ നിക്ഷേപം നടത്തുന്നതിന് ഗുജ്‌റാത്തിലെ ഗിഫ്റ്റി സിറ്റിയെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടി.

കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഗിഫ്റ്റ് സിറ്റിവഴിയുള്ള വിദേശ നിക്ഷേപം 100 ശതമാനമാണ് ഉയര്‍ന്നത്. 2023 ല്‍ 0.41 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്ത് ഇന്നത് 0.81 ബില്യണ്‍ ഡോളറാണ്.

X
Top