
ന്യൂഡല്‍ഹി:വര്‍ദ്ധിച്ചുവരുന്ന കടമെടുപ്പ് ചെലവുകള്‍ക്കും മേഖലയിലെ ദുര്‍ബലതയ്ക്കും ഇടയില്‍ ഉത്പാദന രംഗത്തെ വളര്‍ച്ച വേഗത നാല് മാസത്തെ താഴ്ച വരിച്ചു. അതേസമയം ഉയര്‍ന്ന ഡിമാന്റിന്റെ പശ്ചാത്തലത്തില്‍ ഉത്പാദനം വീണ്ടെടുക്കുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. എസ് ആന്റ് പി ഗ്ലോബല്‍ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍മാര്‍ കഴിഞ്ഞ മാസം 55.3 ല്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്നു.
ജനുവരിയില്‍ 55.4 ലെവല്‍ സൂചിക രേഖപ്പെടുത്തിയിരുന്നു. ഡിമാന്റ് ഉയരുമെന്ന് കമ്പനികള്‍ പ്രതീക്ഷിക്കുന്നതായി എസ് ആന്റ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ഇക്കണോമിക്‌സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയാന ഡി ലിമ പറയുന്നു. കമ്പനികള്‍ ഇന്‍വെന്ററികള്‍ വര്‍ധിപ്പിക്കുന്നത് തുടരുകയാണ്.
പുതിയ ഓര്‍ഡറുകളും ഉത്പാദനവും വളര്‍ന്നിട്ടുണ്ട്. അതേസമയം അന്തര്‍ദ്ദേശീയ ഡിമാന്റിനെകുറിക്കുന്ന സൂചികകള്‍ താഴ്ച വരിച്ചു. ഇലക്ട്രോണിക് ഘടകങ്ങള്‍, ഊര്‍ജം, ഭക്ഷ്യവസ്തുക്കള്‍, ലോഹങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ ഉയര്‍ന്ന വിലകള്‍ ഉത്പാദനചെലവ് വര്‍ദ്ധിപ്പിക്കുന്നത് തുടരുന്നു.
എന്നിരുന്നാലും, ഉത്പാദന ചെലവ് ദീര്‍ഘകാല ശരാശരിയേക്കാള്‍ താഴെയായി തുടരുന്നു. .ആരോഗ്യകരമായ സമ്പദ് വ്യവസ്ഥയെ കുറിക്കുന്ന ഏറ്റവും വിശ്വസനീയമായ സൂചികയായാണ് പിഎംഐയെ കരുതിപ്പോരുന്നത്. 400 ഓളം ഉത്പാദക പര്‍ച്ചേസിംഗ് മാനേജര്‍മാരില്‍ നിന്നും ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ആന്റ് പി ഗ്ലോബലാണ് പിഎംഐ തയ്യാറാക്കുന്നത്.
പിഎംഐ 50 ന് മുകളിലാണെങ്കില്‍ അത് വികസനത്തേയും 50 താഴെയാണെങ്കില്‍ ചുരുങ്ങലിനേയും കുറിക്കുന്നു.