ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍

മുംബൈ: ഇന്ത്യന്‍ വ്യാവസായികോത്പാദനം വീണ്ടെടുപ്പ് തുടരുന്നു. പര്‍ച്ചേസിംഗ് മാനേജ്‌ഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) കഴിഞ്ഞമാസം 59.1 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് 16 മാസത്തെ ഉയര്‍ന്ന തോതാണ്.

ജൂണില്‍ 58.4 ആയിരുന്നു മാനുഫാക്ച്വറിംഗ് പിഎംഐ. ഇത് തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് പിഎംഐ 58 ലെവല്‍ മറികടക്കുന്നത്. ആഭ്യന്തര ഡിമാന്റിലെ വര്‍ദ്ധനവാണ് ഉത്പാദനമുയര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേരത്തെ അന്തര്‍ദ്ദേശീയ നാണയ നിധി (ഐഎംഎഫ്) ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.2 ശതമാനത്തില്‍ നിന്നും 6.4 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് രാജ്യത്തിനെതിരെ ചുമത്തിയ പുതുക്കിയ താരിഫുകള്‍ ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിക്കുന്നുണ്ട്.

താരിഫുകള്‍ ഇന്ത്യയുടെ വളര്‍ച്ചയെ 0.3 ശതമാനം പുറകോട്ടടിപ്പിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

X
Top